അഫ്ഗാനെതിരെ കളിക്കാൻ ദക്ഷിണാഫ്രിക്കയുമില്ല!; ബഹിഷ്‌കരണത്തിന് പിന്തുണ അറിയിച്ച് കായിക മന്ത്രി

അഫ്​ഗാനിസ്ഥാനെതിരായ മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിക്കരണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് നേതാക്കൾ രംഗത്തെത്തിയിരുന്നു

dot image

ഫെബ്രുവരി അവസാനം പാകിസ്ഥാനിൽ ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ അഫ്ഗാനിസ്ഥാനെ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തിന് ദക്ഷിണാഫ്രിക്കയുടെ കായിക മന്ത്രി ഗെയ്‌റ്റൺ മക്കെൻസിയുടെ പിന്തുണ. ഐസിസി മുന്നോട്ട് വരണമെന്നും അഫ്‌ഗാനിസ്ഥാനിലെ ഭരണകൂടത്തിന്റെ മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങളെ എതിരിടാനുള്ള വേദിയായി ഇതിനെ കാണണമെന്നും മക്കെൻസി പറഞ്ഞു.

നേരത്തെ അഫ്​ഗാനിസ്ഥാനെതിരായ മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിക്കരണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് നേതാക്കൾ രംഗത്തെത്തിയിരുന്നു. 2021ൽ അഫ്​ഗാനിൽ താലിബാൻ ഭരണകൂടം അധികാരത്തിലേറിയ ശേഷം വനിതാ കായിക താരങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനെ തുടർന്നാണ് ബ്രിട്ടീഷ് നേതാക്കൾ ബഹിഷ്കരണ ആവശ്യവുമായി രംഗത്തെത്തിയിരുന്നത്.

ചാംപ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയും അഫ്​ഗാനിസ്ഥാനും ഇംഗ്ലണ്ടും ഗ്രൂപ്പ് എയിലാണ് ഉൾപ്പെടുന്നത്. ഇവരെ കൂടാതെ ഓസ്‌ട്രേലിയയും ഗ്രൂപ്പിലുണ്ട്. ഫെബ്രുവരി 21 നാണ് ദക്ഷിണാഫ്രിക്കയുമായുള്ള അഫ്‌ഗാനിസ്ഥാന്റെ മത്സരം. ഫെബ്രുവരി 26നാണ് അഫ്​ഗാനിസ്ഥാൻ ഇം​ഗ്ലണ്ടിനെ നേരിടുന്നത്.

ക്രിക്കറ്റിൽ പുതിയൊരു ശക്തിയായി അഫ്​ഗാനിസ്ഥാൻ ഉയർന്നുവരുമ്പോഴാണ് ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കളുടെ ഭാഗത്ത് നിന്നും ദക്ഷിണാഫ്രിക്കയുടെ കായിക മന്ത്രിയുടെ ഭാ​ഗത്ത് നിന്നും താലിബാൻ ഭരണകൂടത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നത്. 2023 ഏകദിന ലോകകപ്പിൽ ഇം​ഗ്ലണ്ടിനെ അഫ്​ഗാനിസ്ഥാൻ പരാജയപ്പെടുത്തിയിരുന്നു. പിന്നാലെ 2024ലെ ട്വന്റി 20 ലോകകപ്പിൽ സെമിയിൽ എത്താനും അഫ്ഗാന് സാധിച്ചിരുന്നു.

Content Highlights: South Africa sports minister advocates for boycott against Afghanistan in champions trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us