മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ബിഗ് ബാഷ് ലീഗ് മത്സരത്തിനിടെ പന്തിടിച്ച് മൈതാനത്ത് കിടക്കുകയായിരുന്ന കടൽകാക്കയ്ക്ക് പരിക്കുപറ്റി. സിഡ്‌നി സിക്‌സേഴ്‌സും മെൽബൺ സ്റ്റാർസും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം. സിഡ്‌നി സിക്‌സേഴ്‌സിൻ്റെ ബാറ്റിങിനിടെ ഒരു കൂട്ടം കടൽക്കാക്കകൾ മൈതാനത്തിറങ്ങിയിരുന്നു
മെൽബൺ സ്റ്റാർസിൻ്റെ ജോയൽ പാരിസിൻ്റെ ബൗളിങ്ങിൽ ജെയിംസ് വിൻസ് ഒരു ശക്തമായ ഷോട്ട് ഗ്രൗണ്ടിലേക്ക് തൊടുത്തു. ലോങ്ങിലേക്ക് താഴ്ന്നിറങ്ങിയ പന്ത് ഫോറിലേക്കായിരുന്നു ലക്‌ഷ്യം വെച്ചിരുന്നെങ്കിലും കടൽ കാക്കയുടെ പുറത്ത് തട്ടി ബൗണ്ടറി ലൈനിനും അപ്പുറത്തേക്ക് മാറി പിച്ച് ചെയ്തു. അമ്പയർ സിക്സ് വിളിച്ചു. ശേഷം സെക്യൂരിറ്റി ഗാർഡ് മൈതാനത്ത് നിന്നും കടൽക്കാക്കയെ നീക്കം ചെയ്യുകയും ചെയ്തു.
Seagull down 💀 and couldn't save the boundary. #BBL pic.twitter.com/cfEoSmfKPV
— GrandmasterGamma (@mandaout12) January 9, 2025
അതേ സമയം ഫോറിന് പകരം സിക്സർ ലഭിച്ചിട്ടും ബാറ്റ് ചെയ്ത വിൻസിൻ സന്തോഷവാനായിരുന്നില്ല. കടൽ കാക്കയ്ക്ക് പരിക്ക് പറ്റിയതിൽ താരം അസ്വസ്ഥനായി കാണപ്പെട്ടു. വിൻസിൻ്റെ സഹതാരമായ ബെൻ ഡക്കറ്റ് സംഭവത്തെ കുറിച്ച് പിന്നീട് അനഗ്നെ പറഞ്ഞു. 'അത് ഒട്ടും മനോഹരമായി തോന്നിയില്ല, അത് അവനെ വല്ലാതെ ബാധിച്ചു, മനുഷ്യരെന്ന നിലയിൽ ഞങ്ങളെയും, ഡക്കറ്റ് പറഞ്ഞു. അതേ സമയം മത്സരത്തിൽ 16 റൺസിന് വിജയിച്ച മെൽബൺ സ്റ്റാർസ് തങ്ങളുടെ സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി.
Content Highlights: The ball hits the seagull for a six and the English batsman is sad about the injury