'ഗംഭീർ സത്യസന്ധനായ മനുഷ്യന്‍'; ഗ്രെഗ് ചാപ്പലുമായി ഉപമിക്കുന്നതിനെതിരെ റോബിന്‍ ഉത്തപ്പ

നേരത്തേ ചാപ്പല്‍ കോച്ചായിരിക്കെ ഇന്ത്യന്‍ ടീമില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടായിരുന്നു

dot image

ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ​ഗൗതം ​ഗംഭീറിനെ മുന്‍ വിവാദകോച്ചും ഓസ്ട്രേലിയക്കാരനുമായ ഗ്രെഗ് ചാപ്പലുമായി താരതമ്യം ചെയ്യുന്നതിനെ ശക്തമായി എ‌തിർത്ത് മുന്‍ താരം റോബിന്‍ ഉത്തപ്പ. സമീപകാലത്ത് ഇന്ത്യൻ ടീം തുടർപരാജയങ്ങളും മോശം പ്രകടനങ്ങളും തുടരുന്ന സാഹചര്യത്തിലാണ് ​ഗംഭീറിനെ ഇന്ത്യയുടെ മുൻ കോച്ചായ ചാപ്പലുമായി ആരാധകർ ഉപമിക്കാൻ തുടങ്ങിയത്. ​ഗംഭീറുമായി ഇന്ത്യൻ ടീമിലെ പല താരങ്ങളും നല്ല ബന്ധത്തിലല്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തേ ചാപ്പല്‍ കോച്ചായിരിക്കെ ഇന്ത്യന്‍ ടീമില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടായിരുന്നു.

എന്നാൽ ഇന്ത്യയുടെ മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പലിന്റെ രീതികളുമായി ഗൗതം ഗംഭീറിനു സാമ്യതകളില്ലെന്ന് പറയുകയാണ് റോബിന്‍ ഉത്തപ്പ. 'ഗംഭീറിന്റെ ശൈലി ഗ്രെഗ് ചാപ്പലിന്റേത് പോലെയാണെന്ന പരാമർശത്തോട് ഞാന്‍ യോജിക്കുന്നില്ല. ഗൗട്ടിയെപ്പോലെ (ഗൗതം ഗംഭീര്‍) സത്യസന്ധനായിട്ടുള്ള മറ്റൊരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. എല്ലാം വളരെ സത്യസന്ധമായും നേർവഴിക്കും ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം'.

നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളായിരിക്കാം, ഒരുപക്ഷേ ഗംഭീര്‍ പറയുന്നത്. പക്ഷേ അക്കാര്യം എന്തുതന്നെയായാലും അദ്ദേഹം നിങ്ങളുടെ മുഖത്തു നോക്കിത്തന്നെ പറയും. അക്കാര്യം ഉറപ്പാണ്. ഇത്തരത്തില്‍ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നവരെ എനിക്കിഷ്ടമാണ്. ഇതു പോലെയുള്ള ആളുകള്‍ക്കു നല്ല ജീവിതമുണ്ടാവുമെന്നും ഞാന്‍ വിശ്വസിക്കുന്നു. അവര്‍ക്കു തോന്നുന്നത് എന്താണോ അവര്‍ അതു തുറന്നു പറയും. അങ്ങനെ തന്നെയാണ് വേണ്ടത്. എന്നോട് സത്യസന്ധനായിരിക്കുന്നവരെ എനിക്ക് ഇഷ്ടമാണ്. ഗൗട്ടി ഭായിയും വളരെ വളരെ സത്യസന്ധനായിട്ടുള്ള ആളാണ്, ഉത്തപ്പ പറഞ്ഞത് ഇങ്ങനെ.

Content Highlights: Robin Uthappa on comparison between Gautam Gambhir and Greg Chappell

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us