ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് നേടാൻ ദക്ഷിണാഫ്രിക്ക നേടാൻ സാധ്യതയില്ലെന്ന് മുൻ താരം ഷോൺ പൊള്ളോക്ക്. ടെസ്റ്റ് ചാംപ്യൻഷിപ്പ് ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയായിരിക്കും. ഓസ്ട്രേലിയ ടെസ്റ്റ് കളിക്കുന്നത് നോക്കൂ, ദക്ഷിണാഫ്രിക്ക കളിച്ചതും പരിശോധിക്കൂ, ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ വിജയിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധ്യതയില്ലെന്ന് അപ്പോൾ തന്നെ മനസിലാകും. ചെയ്യാവുന്ന ഒരു കാര്യം ജൂണിൽ ലോർഡ്സിൽ നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്ക ടോസ് നേടി ആദ്യം ബൗൾ ചെയ്യണം, ആദ്യ ഇന്നിംഗ്സിൽ തന്നെ ഓസ്ട്രേലിയയെ സമ്മർദത്തിലാക്കുകയും ചെയ്യണം. പൊള്ളോക്ക് പറഞ്ഞു.
അവിശ്വസനീയമായ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ ഫൈനലിൽ എത്തിച്ചത്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നത് അതിൽ യാതൊരു സ്ക്രിപ്റ്റും ഇല്ലാത്തതിനാലാണ്. ക്രിക്കറ്റിൽ ഒരു സ്ക്രിപ്റ്റ് തയ്യാറാക്കാൻ സാധിക്കില്ല. മത്സരത്തിന്റെ ആ ദിവസം ഏത് ടീമിന് അനുകൂലമാകണമെന്ന് അറിയാൻ കാത്തിരിക്കണം. ഇപ്പോൾ ദക്ഷിണാഫ്രിക്ക ഫൈനലിൽ എത്തിയിരിക്കുന്നു. ടെസ്റ്റ് ചാംപ്യൻഷിപ്പിന് ദക്ഷിണാഫ്രിക്ക യോഗ്യരാണെന്ന് തെളിയിക്കാൻ ഒരു അവസരം ലഭിച്ചിരിക്കുകയാണ്. പൊള്ളോക്ക് വ്യക്തമാക്കി.
2023-25 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടിയ ആദ്യ ടീമാണ് ദക്ഷിണാഫ്രിക്ക. ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ്എന്നീ ടീമുകൾക്കെതിരായ പരമ്പരകളിലെ വിജയമാണ് ദക്ഷിണാഫ്രിക്കയെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിച്ചത്. ജൂണിൽ ലോർഡ്സിൽ നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ നേരിടും.
Content Highlights: 'South Africa Not Favorites To Win WTC 2025 Final' said Shaun Pollock