ഷാക്കിബ് അല്‍ ഹസന്‍ ഇല്ല; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്

ടൂർണമെന്‍റിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയാണ് ബംഗ്ലാദേശിന്റെ എതിരാളികള്‍

dot image

2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്. നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് 15 അംഗ ടീമിനെ നയിക്കുന്നത്. വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനും ബാറ്റര്‍ ലിറ്റണ്‍ ദാസിനും സ്‌ക്വാഡില്‍ ഇടം ലഭിച്ചില്ല.

ബൗളിങ് ആക്ഷന്‍ സംബന്ധിച്ചുള്ള വിവാദങ്ങളും രാഷ്ട്രീയ സാഹചര്യവുമാണ് ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ ഷാക്കിബിന് തിരിച്ചടിയായത്. ഷാക്കിബ് നിയമവിരുദ്ധമായാണ് ബൗള്‍ ചെയ്യുന്നതെന്നായിരുന്നു ആരോപണം. അതേസമയം ഷാന്റോ നയിക്കുന്ന ടീമില്‍ മുസ്തഫിസുര്‍ റഹ്‌മാന്‍, മുഷ്ഫിഖുര്‍ റഹീം, മഹമ്മദുല്ല എന്നിവരടക്കം പരിചയ സമ്പന്നരായ കളിക്കാര്‍ സ്ഥാനം പിടിച്ചു.

2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി നടക്കുക. കറാച്ചിയില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ആതിഥേയരായ പാകിസ്താനെ നേരിടും. ടൂർണമെന്‍റിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയാണ് ബംഗ്ലാദേശിന്റെ എതിരാളികള്‍.

ബംഗ്ലാദേശിന്റെ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡ്: നജ്മുല്‍ ഹുസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), സൗമ്യ സര്‍ക്കാര്‍, തന്‍സിദ് ഹസന്‍, തൗഹിദ് ഹൃദോയ്, മുഷ്ഫിഖുര്‍ റഹീം, എം ഡി മഹ്‌മൂദ് ഉള്ള, ജാക്കര്‍ അലി അനിക്, മെഹ്ദി ഹസന്‍ മിറാസ്, റിഷാദ് ഹുസൈന്‍, തസ്‌കിന്‍ അഹ്‌മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, പര്‍വേസ് ഹുസൈ ഇമോന്‍, നസും അഹമ്മദ്, തന്‍സിം ഹസന്‍ ഷാക്കിബ്, നഹിദ് റാണ

Content Highlights: No Shakib Al Hasan as Bangladesh announce 15-member Champions Trophy squad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us