ചാംപ്യൻസ് ട്രോഫിയിൽ കൂടുതൽ റൺസ് അടിച്ച താരങ്ങളിൽ ഒന്നാമൻ ​ഗെയിൽ; ശിഖർ ധവാന്റെ സ്ഥാനമറിയണ്ടേ?

2002ൽ ഇന്ത്യയും ശ്രീലങ്കയും സംയുക്ത ചാംപ്യന്മാരായ ടൂർണമെന്റാണ് ആദ്യമായി ചാംപ്യൻസ് ട്രോഫി എന്നറിയപ്പെട്ടത്.

dot image

അടുത്ത മാസം 19ന് ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കുക​യാണ്. മിനി ലോകകപ്പെന്ന് അറിയപ്പെടുന്ന ടൂർണമെന്റ് 1998ൽ വിൽസ് ഇന്റർനാഷണൽ കപ്പ് എന്ന പേരിലാണ് തുടക്കം കുറിച്ചത്. 2000ത്തിൽ ടൂർണമെന്റിന് ഐസിസി നോക്കൗട്ട് ട്രോഫി എന്നായിരുന്നു പേര്. 2002ൽ ഇന്ത്യയും ശ്രീലങ്കയും സംയുക്ത ചാംപ്യന്മാരായ ടൂർണമെന്റാണ് ആദ്യമായി ചാംപ്യൻസ് ട്രോഫി എന്നറിയപ്പെട്ടത്. 2017ൽ അവസാനമായി നടന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് വരെയുള്ള റൺവേട്ടക്കാരുടെ പട്ടികയെടുത്താൽ അതിൽ‌ വെസ്റ്റ് ഇൻഡീസ് മുൻ ഇതിഹാസ താരം ക്രിസ് ​ഗെയ്ലാണ് ഒന്നാമൻ.

17 ഇന്നിം​ഗ്സുകളിലായി 791 റൺസാണ് ക്രിസ് ​ഗെയ്ൽ ചാംപ്യൻസ് ട്രോഫിയിൽ അടിച്ചുകൂട്ടിയത്. 21 മത്സരങ്ങളിൽ നിന്ന് 742 റൺസെടുത്ത ശ്രീലങ്കൻ മുൻ താരം മഹേല ജയവർധനെയാണ് പട്ടികയിൽ രണ്ടാമൻ. ഐസിസി ടൂർണമെന്റുകളിലെ താരമായ ഇന്ത്യയുടെ ശിഖർ ധവാൻ മൂന്നാം സ്ഥാനത്തുണ്ട്. 10 ഇന്നിം​ഗ്സുകൾ മാത്രം ബാറ്റ് ചെയ്ത ധവാൻ നേടിയത് 701 റൺസാണ്.

21 ഇന്നിം​ഗ്സുകളിൽ ബാറ്റ് ചെയ്ത ശ്രീലങ്കൻ മുൻ താരം കുമാർ സം​ഗക്കാര 681 റൺസുമായി നാലാം സ്ഥാനത്തുണ്ട്. 11 ഇന്നിം​ഗ്സുകളിൽ ബാറ്റ് ചെയ്ത ഇന്ത്യൻ മുൻ നായകൻ സൗരവ് ​ഗാം​ഗുലി 665 റൺസ് നേടി അഞ്ചാം സ്ഥാനത്താണ്.

Content Highlights: 5 Players With Most Runs In Champions Trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us