അന്നത്തെ ഇന്ത്യൻ ടീമിന്റെ അവസ്ഥ മോശമായിരുന്നെങ്കിലും ചാപ്പൽ എന്നെ ഏറെ പിന്തുണച്ചിട്ടുണ്ട്: റോബിൻ ഉത്തപ്പ

ഒരു യുവതാരമെന്ന നിലയിൽ തന്നെ ചാപ്പൽ പിന്തുണച്ചിരുന്നു. യുവതാരങ്ങൾ ടീമിലുണ്ടാകണമെന്ന് ചാപ്പൽ ആ​ഗ്രഹിച്ചിരുന്നു.

dot image

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകൻ ​ഗ്രെ​ഗ് ചാപ്പലിനെക്കുറിച്ച് പ്രതികരണവുമായി മുൻ താരം റോബിൻ ഉത്തപ്പ. ഒരു യുവതാരമെന്ന നിലയിൽ ചാപ്പൽ തന്നെ ഏറെ പിന്തുണച്ചിരുന്നുവെന്നും എന്നാൽ ആ സമയത്ത് ഇന്ത്യൻ ടീമിന്റെ അന്തരീക്ഷം മോശമായിരുന്നുവെന്നുമാണ് ചാപ്പലിനെക്കുറിച്ച് ഉത്തപ്പയുടെ വെളിപ്പെടുത്തൽ.

ചാപ്പൽ ഒരിക്കലും ഇന്ത്യൻ സംസ്കാരത്തെ ബഹുമാനിച്ചിരുന്നില്ല. ഇങ്ങനെയാണ് കാര്യങ്ങൾ ഓസ്ട്രേലിയയിൽ ചെയ്യുന്നത്. ഓസ്ട്രേലിയൻ സംസ്കാരം ഇന്ത്യയിൽ നടപ്പിലാക്കാനാണ് ചാപ്പൽ ശ്രമിച്ചത്. അത് ടീമിന്റെ അന്തരീക്ഷം മോശമാക്കി. ചാപ്പലിന്റെ പദ്ധതികൾ നടക്കാതിരുന്നപ്പോൾ ഡ്രെസ്സിങ് റൂം വിവരങ്ങൾ ഇന്ത്യൻ കോച്ച് ചോർത്തിയിരുന്നു. താരങ്ങളുമായി മികച്ച സൗഹൃദമുണ്ടാക്കാനും ചാപ്പലിന് കഴിഞ്ഞിരുന്നില്ല. ഉത്തപ്പ പറഞ്ഞു.

ഒരു യുവതാരമെന്ന നിലയിൽ തന്നെ ചാപ്പൽ പിന്തുണച്ചിരുന്നു. യുവതാരങ്ങൾ ടീമിലുണ്ടാകണമെന്ന് ചാപ്പൽ ആ​ഗ്രഹിച്ചിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുയെന്നത് ഒരു താരത്തിന്റെ ആ​ഗ്രഹമാണ്. അത് നേടുന്നതിനേക്കാൾ വലുതായി ഒന്നുമില്ല. ഒരു ലോകകപ്പ് ഉൾപ്പെടെ ഇന്ത്യയ്ക്കായി വിജയിക്കാൻ തനിക്ക് സാധിച്ചു. റോബിൻ ഉത്തപ്പ വ്യക്തമാക്കി.

2005 മുതൽ 2007 വരെയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് പരിശീലകനായി ഓസ്ട്രേലിയൻ മുൻ ഇതിഹാസതാരം ​ഗ്രെഗ് ചാപ്പൽ പ്രവർത്തിച്ചത്. രാഹുൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യൻ ടീമിന് നിരവധി പരമ്പരകൾ വിജയിക്കാൻ ഇക്കാലയളവിൽ സാധിച്ചു. എന്നാൽ 2007ലെ ഏകദിന ലോകകപ്പിൽ ​ഗ്രൂപ്പ് ​ഘട്ടത്തിലെ ഇന്ത്യൻ ടീമിന്റെ പുറത്താകലാണ് വലിയ തിരിച്ചടിയായത്.

Content Highlights: Former India cricketer opens old wounds of 2007 World Cup

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us