നിലവിൽ ബാറ്റിങ് ശരാശരി 664!; അവ​ഗണിക്കപ്പെട്ട ആ ട്രിപ്പിൾ സെഞ്ച്വറിവീരനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുമോ BCCI?

വിജയ് ഹസാരെ ട്രോഫിയിൽ വിദർഭയെ സെമിയിൽ എത്തിക്കാനും താരത്തിന് സാധിച്ചു.

dot image

വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തുന്ന വിദർഭ താരം കരുൺ നായരെ ഇന്ത്യൻ ടീമിലേക്ക് പരി​ഗണിക്കാൻ ബിസിസിഐ. ഇന്ത്യൻ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഏഴ് മത്സരങ്ങളിലെ ആറ് ഇന്നിം​ഗ്സുകളിൽ നിന്നായി 664 റൺസാണ് വിദർഭ നായകൻ കൂടിയായ കരുൺ അടിച്ചുകൂട്ടിയിരിക്കുന്നത്. ഉത്തർപ്രദേശിനെതിരെ ഒരു മത്സരത്തിൽ മാത്രമാണ് കരുണിനെ പുറത്താക്കാൻ എതിർ ടീമിന് സാധിച്ചത്.

വിജയ് ഹസാരെ ട്രോഫി 2024-25 സീസണിൽ കരുണിന്റെ ബാറ്റിങ് ശരാശരി 664 റൺസാണ്. വിദർഭയെ സെമിയിൽ എത്തിക്കാനും കരുണിന് സാധിച്ചു. സീസണിൽ അഞ്ച് സെഞ്ച്വറിയാണ് കരുൺ നായർ ഇതുവരെ നേടിയത്. ഇത്ര മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന കരുണിനെ ഒടുവിൽ ബിസിസിഐയ്ക്കും കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

ഇന്ത്യൻ ടെസ്റ്റ് ടീമിൽ ആറ് മത്സരങ്ങളിൽ നിന്നായി ഏഴ് ഇന്നിം​ഗ്സുകളിൽ നിന്ന് 374 റൺസാണ് കരുണിന്റെ സമ്പാദ്യം. 2016ൽ ചെന്നൈയിലാണ് കരുൺ അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. അന്ന് 303 റൺസുമായി പുറത്താകാതെ നിന്ന കരുൺ ടെസ്റ്റ് ക്രിക്കറ്റിൽ വിരേന്ദർ സെവാ​ഗിന് ശേഷം ട്രിപ്പിൾ സെഞ്ച്വറി നേടിയ ഇന്ത്യൻ താരമായി മാറിയിരുന്നു. എന്നാൽ അതിന് ശേഷം കരുണിന് ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ 33കാരനായ താരത്തിന് വീണ്ടുമൊരു അവസരം ലഭിക്കുമോയെന്ന് അറിയാനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.

Content Highlights: Karun Nair, Batter With Average Of 664, Back In Selection Fray

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us