ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ആരംഭിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ, പേസർ സാഖിബ് മഹമൂദിന് പര്യടനത്തിനുള്ള വിസ ലഭിക്കാത്തതിനാൽ ഇംഗ്ലണ്ടിന് വലിയ തിരിച്ചടി. പാകിസ്താൻ വംശജനായതിന്റെ പേരിലാണ് താരത്തിന് വിസ ലഭിക്കാത്തത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേ സമയം മഹ്മൂദ് ഇതുവരെ ഇംഗ്ലണ്ടിനായി ടി20യിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല, എന്നാൽ ത്രീ ലയൺസിനായി ഒമ്പത് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. ഇതിഹാസ താരം ജെയിംസ് ആൻഡേഴ്സൻ്റെ മേൽനോട്ടത്തിലുള്ള ക്യാമ്പിൽ സഹ പേസ് ബൗളർമാരായ ജോഫ്ര ആർച്ചർ , ഗസ് അറ്റ്കിൻസൺ , ബ്രൈഡൺ കാർസ് , മാർക്ക് വുഡ് എന്നിവർക്കൊപ്പം 27-കാരൻ യുഎഇയിലേക്ക് പോകാനായിരുന്നു പദ്ധതി.
എന്നാൽ ഡെയ്‌ലി മെയിലിലെ റിപ്പോർട്ട് അനുസരിച്ച് ,അദ്ദേഹത്തിന് ഇതുവരെ വിസ ലഭിക്കാത്തതിനാൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) അദ്ദേഹത്തിൻ്റെ വിമാനം റദ്ദാക്കി. പരമ്പരയ്ക്കായി മഹമൂദ് ഇന്ത്യയിലേക്ക് പോകുമോയെന്ന് വ്യക്തമല്ല. വിഷയത്തിൽ ഇസിബി ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.
ആദ്യ ടി20 ജനുവരി 22 ബുധനാഴ്ച കൊൽക്കത്തയിൽ നടക്കും. ശേഷിക്കുന്ന ടി20 യഥാക്രമം ചെന്നൈ, രാജ്കോട്ട്, പൂനെ, മുംബൈ എന്നിവിടങ്ങളിൽ നടക്കും. അടുത്ത മാസം മൂന്ന് ഏകദിനങ്ങളും ഇതോടപ്പം നടക്കും.
ഇന്ത്യയുടെ ടി20 ടീം
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (WK), അഭിഷേക് ശർമ്മ , തിലക് വർമ്മ , നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് ഷമി , അർഷ്ദീപ് സിംഗ്, ഹർഷിത് റാണ , ധ്രുവ് ജുറൽ (WK), റിങ്കു സിംഗ് , ഹാർദിക് പാണ്ഡ്യ , അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ) , രവി ബിഷ്‌ണോയ് , വരുൺ ചക്രവർത്തി , വാഷിംഗ്ടൺ സുന്ദർ.
ഇംഗ്ലണ്ടിൻ്റെ ടി20 ടീം
ജോസ് ബട്ട്‌ലർ (ക്യാപ്റ്റൻ), റെഹാൻ അഹമ്മദ് , ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, ജേക്കബ് ബെഥേൽ , ഹാരി ബ്രൂക്ക് , ബ്രൈഡൻ കാർസെ, ബെൻ ഡക്കറ്റ് , ജാമി ഓവർട്ടൺ , ജാമി സ്മിത്ത് , ലിയാം ലിവിംഗ്‌സ്റ്റൺ , ആദിൽ റഷീദ് , സാഖിബ് മഹ്മൂദ്, മാർക്ക് വുഡ്
Content Highlights: Pakistan-Origin England player Yet To Be Granted Visa By IndiaCancels Flight