ഓസ്‌ട്രേലിയയുടെ യുവ ഓപണര്‍ സാം കോണ്‍സ്റ്റാസിനെ കണ്ട് സെല്‍ഫിയെടുക്കാന്‍ ഓടിയ ആരാധകന് വന്‍ അബദ്ധം പിണഞ്ഞു. കോണ്‍സ്റ്റാസിനെ കണ്ടതും കാര്‍ പാര്‍ക്ക് ചെയ്ത് ഓടിയ ആരാധകന്റെ കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിനെ ചെന്ന് ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
A costly attempt at a photo with Sam Konstas. 🫣 #AUSvIND
— Herald Sun Sport (@heraldsunsport) January 15, 2025
(🎥: thunderbbl/IG) pic.twitter.com/mePkJlQ0D3
ലഗ്ഗേജ് ബാഗുമായി സാം കോണ്‍സ്റ്റാസ് റോഡിലൂടെ നടന്നുപോകുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. അതുവഴി കാറിലൂടെ വരികയായിരുന്ന ആരാധകന്‍ കോണ്‍സ്റ്റാസാണെന്ന് തിരിച്ചറിഞ്ഞതും വഴിയരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഇറങ്ങിയോടി. എന്നാല്‍ ധൃതിയില്‍ ഇറങ്ങിയോടുന്നതിനിടെ കാറിന് ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ അദ്ദേഹം മറന്നുപോയിരുന്നു.
അയാള്‍ പുറത്തിറങ്ങിയതിന് ശേഷവും കാര്‍ മുന്നോട്ടുനീങ്ങി. കോണ്‍സ്റ്റാസിനെ പിന്തുടരാന്‍ ശ്രമിക്കുന്നതിനിടയില്‍ കാര്‍ നീങ്ങുന്നതുകണ്ട ആരാധകന്‍ ഉടനെ കാറിനടുത്തേക്ക് തിരിച്ചോടി.
പക്ഷെ അപ്പോഴേക്കും മുന്നില്‍ പാര്‍ക്ക് ചെയ്ത മറ്റൊരു കാറില്‍ ഇയാളുടെ കാര്‍ ഇടിക്കുകയായിരുന്നു.
ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി അരങ്ങേറിയ താരമാണ് സാം കോണ്‍സ്റ്റാസ്. ആദ്യ പരമ്പരയില്‍ തന്നെ പ്രകടനം കൊണ്ടും ആറ്റിറ്റ്യൂഡ് കൊണ്ടും ശ്രദ്ധേയനാവാന്‍ കോണ്‍സ്റ്റാസിന് സാധിച്ചു. നഥാന്‍ മക്‌സ്വീനിക്ക് പകരക്കാരനായി ടീമിലെത്തിയ കോണ്‍സ്റ്റാസ് അരങ്ങേറ്റ ഇന്നിംഗ്‌സില്‍ 65 ബോളില്‍ നിന്ന് 60 റണ്‍സ് നേടി ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്‌ലിയുമായും ജസ്പ്രിത് ബുംമ്രയുമായും കളിക്കളത്തില്‍ വെച്ച് കോണ്‍സ്റ്റാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
Content Highlights: Fan Puts His Car At Risk In Attempt To Get A Selfie With Australia Cricketer Sam Konstas, Video Goes viral