പാകിസ്താനില്‍ തുച്ഛവില, പക്ഷേ ദുബായ്‌യില്‍ വില കൂടും; ചാമ്പ്യന്‍സ് ട്രോഫി ടിക്കറ്റ് നിരക്കുകള്‍ പുറത്ത്

ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായ്‌യിലാണ് നടക്കുന്നത്

dot image

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ പുറത്ത്. ഫെബ്രുവരി 19ന് പാകിസ്താനിലാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്ക് തുടക്കമാകുക. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായ്‌യിലാണ് നടക്കുന്നത്.

പാകിസ്താനില്‍ നടക്കുന്ന മത്സരങ്ങളുടെ ഗ്യാലറി ടിക്കറ്റിന് 1000 പാകിസ്താന്‍ രൂപയാണ് (310 ഇന്ത്യന്‍ രൂപ) പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) നിശ്ചയിച്ചിരിക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍

റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്നദുബായ്‌യില്‍ ടിക്കറ്റ് നിരക്കുകള്‍ എത്രയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാകിസ്താനെ അപേക്ഷിച്ച് ദുബായ്‌യിലെ ടിക്കറ്റ് നിരക്ക് കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കറാച്ചി ദേശീയ സ്റ്റേഡിയം, ലാഹോറിലെ ​ഗദ്ദാഫി സ്റ്റേഡിയം, റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലെ ടിക്കറ്റ് നിരക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റാവല്‍പിണ്ടി വേദിയാകുന്ന പാകിസ്താന്‍-ബംഗ്ലാദേശ് മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക് 2000 പാക് രൂപ (620 ഇന്ത്യൻ രൂപ) ആയിരിക്കും. പാകിസ്താനില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തിന്‍റെ ടിക്കറ്റ് നിരക്ക് 2500 പാക് രൂപ (776 ഇന്ത്യൻ രൂപ) ആയിരിക്കുമെന്നും പിസിബിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ‌ക്കുള്ള വിവിഐപി ടിക്കറ്റിന് 12000 പാക് രൂപയാണ് ( 3726 ഇന്ത്യൻ രൂപ) ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. അതേസമയം സെമി ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള വിവിഐപി ടിക്കറ്റിന് 25000 പാക് രൂപ (7764 ഇന്ത്യൻ രൂപ) ആയിരിക്കും ടിക്കറ്റിന് ഈടാക്കുക. അതേസമയം ഇന്ത്യന്‍ ടീം സെമി ഫൈനലിലേക്കും ഫൈനലിലേക്കും മുന്നേറിയാല്‍ മത്സരങ്ങള്‍ക്ക് ദുബായ്‌യിലായിരിക്കും വേദിയൊരുങ്ങുക.

വിവിഐപി ടിക്കറ്റുകള്‍ക്ക് പുറമെ പ്രീമിയം ടിക്കറ്റുകളും ഓരോ മത്സരത്തിനുമുണ്ടാകും. കറാച്ചിയില്‍ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള പ്രീമിയം ടിക്കറ്റുകള്‍ക്ക് 3500 പാക് രൂപയും (1086 ഇന്ത്യൻ രൂപ) ലാഹോറില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് 5000 പാക് രൂപയും(1550 ഇന്ത്യൻ രൂപ) ആണ് ടിക്കറ്റ് നിരക്ക്. ഓരോ മത്സരങ്ങൾക്കും 18,000 ​ഗ്യാലറി ടിക്കറ്റുകൾ ലഭ്യമാക്കാനാണ് പിസിബി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഒരാൾക്ക് ഒരേസമയം എത്ര ടിക്കറ്റുകൾ വാങ്ങാമെന്നും ടിക്കറ്റ് ബൂത്തുകളിൽ ടിക്കറ്റുകൾ ലഭ്യമാകുമോ അതോ ഓൺലൈനിൽ മാത്രമാണോ എന്നതും ഇപ്പോഴും വ്യക്തമല്ല.

Content Highlights: ICC Champions Trophy 2025: Full list of ticket prices for matches in Pakistan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us