ഓസ്‌ട്രേലിയന്‍ ടീമില്‍ സ്‌കോട്ട് ബോളണ്ട് കളിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുമായിരുന്നെന്ന് മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. അഞ്ച് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പര 3-1ന് ഇന്ത്യ അടിയറവ് പറഞ്ഞിരുന്നു. പരമ്പരയ്ക്കിടെ പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് പകരക്കാരനായി ഓസീസ് ടീമിലെത്തിയ ബോളണ്ട് മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്.
Ravichandran Ashwin credits Scott Boland as a game-changer in India's Border–Gavaskar Trophy loss
— SportsTiger (@The_SportsTiger) January 15, 2025
📷: CA#Ashwin #BorderGavaskarTrophy #RavichandranAshwin #ScottBoland #BGT2025 #Cricket pic.twitter.com/kHGR84nUIf
ഇന്ത്യയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ വിജയത്തില്‍ സ്‌കോട്ട് ബോളണ്ടിന്റെ നിര്‍ണായക പങ്കിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അശ്വിന്‍. 'പരമ്പരയില്‍ പാറ്റ് കമ്മിന്‍സാണ് പന്തുകൊണ്ട് തിളങ്ങിയതെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ സത്യത്തില്‍ ഇടംകൈയ്യന്‍മാര്‍ക്കെതിരെ കമ്മിന്‍സ് ബുദ്ധിമുട്ടുന്നതാണ് കാണാനായത്. സ്‌കോട്ട് ബോളണ്ടിനെ ടീമില്‍ ലഭിച്ചത് ഓസ്‌ട്രേലിയയുടെ ഭാഗ്യമാണ്. ബോളണ്ട് കളിച്ചിരുന്നില്ലെങ്കില്‍ പരമ്പരയില്‍ ഇന്ത്യ വിജയിക്കുമായിരുന്നു', അശ്വിന്‍ സ്വന്തം യുട്യൂബ് ചാനലില്‍ സംസാരിച്ചു.
'ജോഷ് ഹേസല്‍വുഡ് മികച്ച ബൗളര്‍ തന്നെയാണ്. അതില്‍ യാതൊരു സംശയവുമില്ല. ഒരുപക്ഷേ ഓസ്‌ട്രേലിയ അതേ ബൗളിങ് ആക്രമണം തന്നെ തുടര്‍ന്നിരുന്നെങ്കില്‍ പരമ്പര ഇന്ത്യയുടെ കൈകളില്‍ ഇരിക്കുമായിരുന്നു. ഇന്ത്യയുടെ ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരെ ബോളണ്ടിന്റെ റൗണ്ട് ദ വിക്കറ്റ് ഡെലിവറികള്‍ നിര്‍ണായകമായിരുന്നു', അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
ജോഷ് ഹേസല്‍വുഡിന് പരിക്കേറ്റതിന് പിന്നാലെ അഡലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റിലാണ് ബോളണ്ട്
പകരക്കാരനായി ഓസീസ് ടീമിലെത്തുന്നത്. മത്സരത്തില്‍ 105 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റും താരം വീഴ്ത്തി. പക്ഷേ ഹേസല്‍വുഡ് ഫിറ്റ്നസ് വീണ്ടെടുത്തതോടെ ബ്രിസ്ബേനില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ബോളണ്ടിനെ ടീമില്‍ നിന്ന് ഒഴിവാക്കി.
എന്നാല്‍ ഹേസല്‍വുഡിന് വീണ്ടും പരിക്ക് തിരിച്ചടിയായതോടെ ബോളണ്ടിന് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകള്‍ കളിക്കാന്‍ അവസരം ലഭിച്ചു. മെല്‍ബണില്‍ ഓസ്ട്രേലിയയുടെ 184 റണ്‍സിന്റെ വിജയത്തില്‍ ആറ് വിക്കറ്റ് വീഴ്ത്തി ബോളണ്ട് നിര്‍ണായക പങ്കുവഹിച്ചു.
Content Highlights: If Scott Boland had not played, India would have won the series vs Australia: R Ashwin