ടീമിൽ നിന്ന് പുറത്തായതിന്റെ രണ്ട് ദിവസം മുമ്പാണ് അച്ഛന് അറ്റാക്ക് വന്നത്, അതിനാലത് മറച്ചുവെച്ചു; ഷെഫാലി വർമ

ടീമിൽ നിന്നും പുറത്തായ സമയത്തുണ്ടായ അപ്രതീക്ഷിത സാഹചര്യത്തെ കുറിച്ചും ഷെഫാലി വർമ വിശദീകരിച്ചു

dot image

അയർലാൻഡിനെതിരായ ഇന്ത്യൻ വനിതാ ടീമിന്റെ സമ്പൂർണ്ണ വിജയത്തിന് പിന്നാലെ പരമ്പരയ്ക്കുള്ള ടീമിൽ നിന്നും പുറത്തായതിൽ പ്രതികരണവുമായി ഷെഫാലി വർമ. ഇന്ത്യൻ ടീമിന്റെ വിജയത്തിൽ അതിയായ സന്തോഷമുണ്ടെന്നും ഉടൻ ടീമിനൊപ്പം ചേരാൻ കഴിയുമെന്ന ആത്മ വിശ്വാസമുണ്ടെന്നും ഷെഫാലി പറഞ്ഞു.

ടീമിൽ നിന്നും പുറത്തായ സമയത്തുണ്ടായ അപ്രതീക്ഷിത സാഹചര്യത്തെ കുറിച്ചും ഷെഫാലി വർമ വിശദീകരിച്ചു. ടീമിൽ നിന്നും ഡ്രോപ്പ് ഔട്ട് ആവുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് പിതാവിന് ഹൃദയാഘാതം ഉണ്ടാകുന്നത്, അത് കൊണ്ട് തന്നെ ടീമിൽ നിന്നും പുറത്തായത് അദ്ദേഹത്തിൽ നിന്നും മൂടി വെച്ചു, ഹോസ്പിറ്റൽ വിട്ട് അയർലൻഡ് പരമ്പരയെ കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും മറ്റ് വിഷയങ്ങൾ പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്തത്. എന്നാൽ പിന്നീട് അച്ഛനതെല്ലാം മനസ്സിലാക്കിയെന്നും കുട്ടിക്കാലം മുതലുള്ള വർക്കൗട്ടുകളും വിജയങ്ങളും തന്നെ ഓർമ്മിപ്പിച്ചുവെന്നും അത് തിരിച്ചുവരാൻ അത് ഏറെ ഉപകാരപ്പെട്ടെന്നും ഷെഫാലി പറഞ്ഞു.

അതേ സമയം ഷെഫാലിക്ക് പകരമിറങ്ങിയ പ്രതീക റാവൽ ബാറ്റിംഗ് ഓർഡറിൽ ഇതിനകം തന്നെ വിസ്മയം തീർത്തിട്ടുണ്ട്. ആറ് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറികളും അവർ ഇതിനകം നേടിയിട്ടുണ്ട്. അതേ സമയം ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനമാണ് ഷെഫാലി വർമ നടത്തി കൊണ്ടരിക്കുന്നത്. 152.31 സ്‌ട്രൈക്ക് റേറ്റുമായി മുന്നേറുന്ന താരം രണ്ട് സെഞ്ച്വറികളും രണ്ട് അർധസെഞ്ച്വറികളും നേടി. ബംഗാളിനെതിരേ 115 പന്തിൽ നിന്ന് 197 റൺസ് നേടിയതാണ് മികച്ച പ്രകടനം.

Content Highlghts: Dad had the attack two days before he was kicked out of the team and kept the news under wraps; Shefali Verma

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us