അയർലാൻഡിനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഏകദിന ടീമിൽ ഷെഫാലി വർമയെ ഉൾപ്പെടുത്താത്തത് എന്ത് കൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയുമായി സ്മൃതി മന്ദാന. തീർച്ചയായും താരം ബന്ധപ്പെട്ടവരുടെ പരിഗണനയിലുണ്ടെന്നും ഇതല്ലെങ്കിൽ അടുത്ത ടൂർണമെന്റുകളിൽ താരത്തിന് സാധ്യതയുണ്ടെന്ന് തന്നെയാണ് ഞാനും കരുതുന്നതെന്നും മന്ദാന പറഞ്ഞു.
'ഹർമൻ വിശ്രമത്തിലാണ്, അത് വളരെ വ്യക്തമാണ്. കഴിഞ്ഞ രണ്ടോ മൂന്നോ ഏകദിന പരമ്പരകളിൽ ഷഫാലി ടീമിൻ്റെ ഭാഗമായിരുന്നില്ല, അവളുടെ അഭാവത്തിൽ പ്രതീക മികച്ച പ്രകടനമാണ് നടത്തിയത്. എന്നിരുന്നാലും, ആഭ്യന്തര ക്രിക്കറ്റിൽ ഷെഫാലി മികച്ച പ്രകടനമാണ് നടത്തുന്നത്, അത് കാണുമ്പോൾ എനിക്കും സന്തോഷമുണ്ട്, എന്നാൽ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ടീമിന്റെ കൂടെയുള്ളവരിലാണ്. പ്രീ-സീരീസ് പത്രസമ്മേളനത്തിൽ മന്ദാന പറഞ്ഞു.
അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി ജുലൻ ഗോസ്വാമി അടക്കമുള്ളവർ പുതുതായി ഉയർന്നുവന്നപ്പോൾ രേണുക സിംഗിന് വിശ്രമം നൽകാൻ ടീം തീരുമാനിക്കുകയായിരുന്നുവെന്നും മന്ദാന കൂട്ടിച്ചേർത്തു. സ്ഥിരം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെയും ഷെഫാലി വർമ, രേണുക സിംഗ് തുടങ്ങിയ പ്രമുഖ താരങ്ങളുടെയും അഭാവത്തിൽ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ് അയർലാൻഡിനെതിരായ പരമ്പരയിൽ ടീമിനെ നയിക്കുന്നത്.
ജനുവരി 10 വെള്ളിയാഴ്ച മുതലാണ് പരമ്പര ആരംഭിക്കുന്നത്. കഴിഞ്ഞ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയും ടി 20 പരമ്പരയും ഹർമൻ പ്രീതിന് കീഴിൽ ഇന്ത്യ നേടിയിരുന്നു. പാരമ്പരയിലുടനീളം അത്ഭുതകരമായ ബാറ്റിങ് പ്രകടനമാണ് മന്ദാന നടത്തിയിരുന്നത്.
അതേ സമയം ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനമാണ് ഷെഫാലി വർമ നടത്തി കൊണ്ടരിക്കുന്നത്. 152.31 സ്‌ട്രൈക്ക് റേറ്റുമായി മുന്നേറുന്ന താരം രണ്ട് സെഞ്ച്വറികളും രണ്ട് അർധസെഞ്ച്വറികളും നേടി. ബംഗാളിനെതിരേ 115 പന്തിൽ നിന്ന് 197 റൺസ് നേടിയതാണ് മികച്ച പ്രകടനം. അതേ സമയം താരത്തിന് പകരം ടീമിൽ അരങ്ങേറിയ പ്രതിക റാവൽ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയിരുന്നു.
Content Highlghts: Despite his brilliant performances in domestic cricket, why is Shefali being neglected; Mandhana answered