ചായ കൊണ്ടുകൊടുത്തു, പിച്ച് ഉരുട്ടി, എല്ലാം 10 മിനിറ്റ് ബാറ്റ് ചെയ്യാൻ വേണ്ടി'; പഴയ അനുഭവം പങ്കുവെച്ച് ധവാൻ

ക്രിക്കറ്ററാവാൻ താൻ ചെറുപ്പകാലത്ത് നേരിട്ട പ്രതിസന്ധികളെ പറ്റി തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ

dot image

ക്രിക്കറ്ററാവാൻ താൻ ചെറുപ്പകാലത്ത് നേരിട്ട പ്രതിസന്ധികളെ പറ്റി തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള ശിഖർ ധവാൻ ഫൗണ്ടേഷൻ നടത്തുന്ന ഒരു ക്യാമ്പിലാണ് ധവാൻ തന്റെ കയ്പ്പ് നിറഞ്ഞ അനുഭവങ്ങൾ പങ്കുവെച്ചത്. ' ക്രിക്കറ്ററാവുക എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു, ഒരു സാധാരണ ക്ലബ്ബിനായാണ് ഞാൻ കളിയ്ക്കാൻ തുടങ്ങിയത്, ഒരു വർഷം കഠിനായി പരിശീലിച്ചു, ഒരു വർഷത്തിനുശേഷമാണ് ഒരു ടൂർണമെൻ്റ് കളിക്കാൻ തുടങ്ങിയത്. ഒരു വർഷത്തോളം പിച്ച് ഉരുട്ടുക, പരിശീലകർക്ക് ചായ കൊണ്ടുവരിക തുടങ്ങിയവയായിരുന്നു പ്രധാന ജോലികൾ, ധവാൻ പറഞ്ഞു.

കത്തുന്ന സൂര്യന് കീഴിൽ മണിക്കൂറുകളോളം ചിലവഴിച്ചു, ദിവസാവസാനം ബാറ്റ് ചെയ്യാൻ പത്ത് മിനിറ്റെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇതെല്ലാം ചെയ്തിരുന്നത്, എന്നാൽ അതും ലഭിക്കാറില്ല, ധവാൻ കൂട്ടിച്ചേർത്തു.

2010-ൽ തൻ്റെ അന്താരാഷ്ട്ര യാത്ര ആരംഭിച്ച ധവാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു നിർണായക കളിക്കാരനായി പിന്നീട് മാറി. തൻ്റെ ആക്രമണാത്മക ബാറ്റിംഗ് ശൈലിയും ക്രിക്കറ്റ് മൈതാനത്തും പുറത്തും ഇടപഴകുന്ന വ്യക്തിത്വ രീതികൾ കൊണ്ടും ശ്രദ്ധേയനായി. വ്യത്യസ്ത ഫോർമാറ്റുകളിലായി ഇന്ത്യയ്‌ക്കായി നിരവധി വിജയങ്ങൾ നേടിയെടുക്കുന്നതിൽ അദ്ദേഹത്തിൻ്റെ സംഭാവനകൾ ശ്രദ്ധേയമാണ്. തൻ്റെ 13 വർഷത്തെ അന്താരാഷ്ട്ര മത്സരത്തിൽ 34 ടെസ്റ്റുകളിൽ നിന്ന് 2315 റൺസ്, 167 ഏകദിനങ്ങളിൽ നിന്ന് 6793 റൺസ്, 68 ടി20 കളിൽ നിന്ന് 1579 റൺസ് എന്നിവ നേടി.

ഇന്ത്യൻ പ്രീമിയർ ലീഗിലെ അദ്ദേഹത്തിൻ്റെ ആഭ്യന്തര കരിയറിൽ ഡൽഹി ക്യാപിറ്റൽസ് , സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിംഗ്സ് എന്നിവരെ പ്രതിനിധീകരിച്ച് അദ്ദേഹം 222 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറികളും 51 അർധ സെഞ്ചുറികളും ഉൾപ്പെടെ 6769 റൺസ് നേടി. 2024 ആഗസ്റ്റിൽ തൻ്റെ വിശിഷ്ടമായ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചു.

Content Highlights: shikhar dhwan shares personal experience in cricket journey

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us