ചാംപ്യൻസ് ട്രോഫിയിൽ ബുംമ്ര കളിക്കും; താരം ടീമിലുണ്ടെന്ന് റിപ്പോർട്ട്

ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ തുടർന്നേക്കും

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംമ്രയും ഇടംപിടിച്ചതായി റിപ്പോർട്ട്. ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ അഞ്ചാം മത്സരത്തിനിടെ പരിക്കേറ്റ ബുംമ്രയ്ക്ക് എത്രകാലം വിശ്രമം വേണമെന്ന കാര്യത്തിൽ വ്യക്തതയില്ലായിരുന്നു. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ് ബുംമ്ര. അതിനിടെയാണ് താരം ടീമിൽ ഉൾപ്പെട്ടെന്നുള്ള വാർത്തകൾ പുറത്തുവരുന്നത്.

ടീമില്‍ ഉള്‍പ്പെട്ടാലും ഗ്രൂപ്പ് ഘട്ടം മുതല്‍ ബുംമ്രയ്ക്ക് കളിക്കാനാവുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. നാളെയാണ് ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കുക. ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യസിലക്ടർ അജിത് അ​ഗാർക്കറും ക്യാപ്റ്റൻ രോഹിത് ശർമയും ചേർന്ന വാർത്താസമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ തുടർന്നേക്കും. സമീപകാലത്തെ മോശം പ്രകടനത്തെ തുടർന്ന് രോഹിത് ശർമയെ ടീമിൽ നിന്നൊഴിവാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഫെബ്രുവരി 19ന് ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമാകും. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ന്യൂസിലാൻഡും പാകിസ്താനുമാണ് ​ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ മറ്റ് എതിരാളികൾ.

Content Highlights: Jasprit Bumrah set to be picked in Team India's Squad for Champions Trophy 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us