'ഇത്ര മികച്ച ഫോമിലാണെങ്കിലും അവനെ ചാംപ്യൻസ് ട്രോഫി ടീമിലെടുക്കില്ല'; പ്രതികരണവുമായി ദിനേശ് കാർത്തിക്

'ഇപ്പോഴത്തെ മികച്ച പ്രകടനം തുടര്‍ന്നാല്‍ അവൻ അധികം വൈകാതെ ഇന്ത്യൻ ടീമിലെത്തും'

dot image

വിജയ് ഹസാരെ ട്രോഫിയിലെ തകർപ്പൻ പ്രകടനത്തിനിടയിലും ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിലേക്ക് കരുൺ നായരെ എടുത്തേക്കില്ലെന്ന് മുൻ താരം ദിനേശ് കാർത്തിക്. വിജയ് ഹസാരെ ട്രോഫയില്‍ കരുണിന്റെ പ്രകടനം അവിശ്വസനീയമായിരുന്നു. അതിനാൽ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമില്‍ കരുൺ സ്ഥാനം അര്‍ഹിക്കുന്നുമുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തില്‍ കരുൺ ഇന്ത്യൻ ടീമിലെത്താനുള്ള സാധ്യത വളരെ കുറവാണ്. ദിനേശ് കാർത്തിക് പറയുന്നു.

നിലവിൽ ഇന്ത്യയുടെ ഏകദിന ടീമിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല. കരുണ്‍ നായരിന് പുറമെ മായങ്ക് അഗര്‍വാളും വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം നടത്തി. ഇപ്പോഴത്തെ മികച്ച പ്രകടനം തുടര്‍ന്നാല്‍ കരുൺ നായരിന് അധികം വൈകാതെ ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ കഴിയുമെന്നും ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി.

വിജയ് ഹസാരെ ട്രോഫിയില്‍ ഏഴ് ഇന്നിങ്സുകളിലായി അഞ്ച് സെഞ്ച്വറികളടക്കം 752 റണ്‍സാണ് കരുൺ നായർ അടിച്ചുകൂട്ടിയത്. ടൂർണമെന്റിൽ ഒരു തവണ മാത്രമാണ് താരത്തെ പുറത്താക്കാൻ എതിരാളികൾക്ക് കഴിഞ്ഞത്. 752 റണ്‍സാണ് ടൂർണമെന്റിൽ കരുണിന്റെ ബാറ്റിങ് ശരാശരി. വിദർഭ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുള്ള കരുണിന് ടീമിനെ ഫൈനലിലെത്താനും സാധിച്ചിരുന്നു. നാളെ ഉച്ചയ്ക്ക് 1.30ന് കർണാടകയ്ക്കെതിരെയാണ് വിദർഭയുടെ ഫൈനൽ മത്സരം.

Content Highlights: Karun Nair won't make it to India's Champions Trophy squad says Dinesh Karthik

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us