ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനാകുക കെ എൽ രാഹുലല്ലെന്ന് ഇന്ത്യൻ മുൻ താരം ദിനേശ് കാർത്തിക്. ഇന്ത്യൻ ട്വന്റി 20 ടീമിന്റെ വൈസ് ക്യാപ്റ്റനായ അക്സർ പട്ടേലിനെ ഡൽഹി ക്യാപിറ്റൽസിന്റെ നായക സ്ഥാനത്തേയ്ക്കും എത്തുമെന്നും കാർത്തിക് പറയുന്നു. ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായത് അക്സറിന് വലിയൊരു അവസരമാണ്. ഡൽഹി നായകനായി തന്റെ നേതൃമികവ് തെളിയിക്കണമെന്നും കാർത്തിക് വ്യക്തമാക്കി.
ജനുവരി 22ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് ട്വന്റി 20 മത്സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യൻ ടീമിന്റെ ഉപനായകനായി അക്സർ പട്ടേലിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ നായകസ്ഥാനത്തേയ്ക്ക് കെ എൽ രാഹുലിന് എതിരാളിയായത്. മുമ്പ് പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ് ടീമുകളെ നയിച്ചതാണ് രാഹുലിന് ഗുണകരമാകുന്നത്.
ഐപിഎൽ 2025നുള്ള ഡൽഹി ക്യാപിറ്റൽസ് ടീം: മിച്ചൽ സ്റ്റാർക്, കെ എൽ രാഹുൽ, ഹാരി ബ്രൂക്ക്, ജെയ്ക് ഫ്രെയ്സർ മക്ഗർഗ്, ടി നടരാജൻ, കരുൺ നായർ, മോഹിത് ശർമ, സമീർ റിസ്‍വി, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ട്രിസ്റ്റൻ സ്റ്റബ്സ്, അഭിഷേക് പോറൽ, ഫാഫ് ഡു പ്ലെസിസ്, മുകേഷ് കുമാർ, ദർശൻ നാൽക്കാണ്ടെ, വിപരാജ് നിഗം, ദുഷ്മന്ത ചമീര, ഡൊണോവൻ ഫെരേര, അജയ് മൻഡൽ, മൻവൻത് കുമാർ ത്രിപുരണ വിജയ്, മാദവ് തിവാരി.
Content Highlights: KL Rahul snubbed for Delhi Capitals' captaincy? Karthik reveals DC's new skipper