ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, രോഹിത് നായകന്‍, സഞ്ജു ടീമിലില്ല

ശുഭ്മന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍

dot image

2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നായകനാകുന്ന ഇന്ത്യന്‍ ടീമില്‍ ജസ്പ്രിത് ബുംമ്രയെയും ഉള്‍പ്പെടുത്തി. ശുഭ്മന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടമില്ല. റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍.

ഫെബ്രുവരി 19 ന് പാകിസ്താനിലും യുഎഇയിലുമാണ് ഐസിസി ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നത്. ഫെബ്രുവരി 20 നാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയൽക്കാരായ ബംഗ്ലാദേശിനെയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് നേരിടേണ്ടത്. ഫെബ്രുവരി 23 നാണ് ഇന്ത്യയുടെ രണ്ടാം മത്സരം. പാകിസ്താനാണ് എതിരാളികൾ. മാർച്ച് രണ്ടാം തീയതി നടക്കാനിരിക്കുന്ന മൂന്നാമത്തെ ഗ്രൂപ്പ് പോരാട്ടത്തിൽ ‌ന്യൂസിലാൻഡിനെയാണ് ഇന്ത്യ നേരിടുക. പാകിസ്താനിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചതിനാൽ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാണ് നടക്കുക.

2025ലെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാൾ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ

Content Highlights: Indian Squad for Champions Trophy 2025 Announced

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us