'ഈ തിരക്കിനിടയിൽ എങ്ങനെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനാണ്?'; പ്രതികരിച്ച് രോഹിത് ശർമ

'കഴിഞ്ഞ ആറ്, ഏഴ് വർഷത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ സീനിയർ താരങ്ങൾക്ക് ഒരുപാട് ഇടവേളകൾ ലഭിച്ചിട്ടില്ല.'

dot image

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിൽ പ്രതികരണവുമായി രോഹിത് ശർമ. ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രോഹിത് മറുപടിയുമായി രം​ഗത്തെത്തിയത്. ദേശീയ ടീമിലെ താരങ്ങൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലെ തിരക്കേറിയ മത്സരക്രമമാണ് ആഭ്യന്തര മത്സരങ്ങൾ ഒഴിവാക്കുന്നതിന് കാരണമായി രോഹിത് ചൂണ്ടിക്കാട്ടിയത്.

കഴിഞ്ഞ ആറ്, ഏഴ് വർഷത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ സീനിയർ താരങ്ങൾക്ക് ഒരുപാട് ഇടവേളകൾ ലഭിച്ചിട്ടില്ല. താരങ്ങൾ ഈ വർഷങ്ങളിൽ ഒരുപാട് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ ഭാ​ഗമായി. ഇത്തരം സാഹചര്യങ്ങിൽ താരങ്ങൾക്ക് ഇടവേളകൾ ആവശ്യമാണ്. ഇക്കാര്യം ആരും ചർച്ച ചെയ്യുന്നില്ലെന്നും രോഹിത് ശർമ വ്യക്തമാക്കി.

രഞ്ജി ട്രോഫിയിൽ ജമ്മു കാശ്മീരിനെതിരായ മത്സരത്തിൽ മുംബൈ ടീമിൽ താനും ഉണ്ടാകുമെന്നും രോഹിത് ശർമ സ്ഥിരീകരിച്ചു. ജനുവരി 23നാണ് മുംബൈയുടെ മത്സരം. ഡൽഹി ടീമിൽ റിഷഭ് പന്തും പഞ്ചാബ് നിരയിൽ ശുഭ്മൽ ​ഗില്ലും രഞ്ജി ട്രോഫിയുടെ ഭാ​ഗമാകും.

ചാംപ്യൻസ് ട്രോഫിക്കും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ​ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍‍ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ‍്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.

Content Highlights: Rohit justifies busy schedule cause skipping domestic cricket

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us