ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ഒഴിവാക്കി റിഷഭ് പന്തിനെ തെരഞ്ഞെടുത്തതില്‍ പ്രതികരിച്ച് മുന്‍ താരം ആകാശ് ചോപ്ര. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ സെഞ്ച്വറികള്‍ നേടിയതുള്‍പ്പെടെ സമീപകാലത്ത് മികച്ച പ്രകടനങ്ങള്‍ ഉണ്ടായിട്ടും സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താത്തത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ ഈ തലമുറയിലെ ഏറ്റവും മികച്ച പ്രതിഭയായതുകൊണ്ടാണ് സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായി പന്തിനെ തിരഞ്ഞെടുത്തതെന്നാണ് ചോപ്ര പറയുന്നത്.
'ഈ തലമുറയിലെ ഏറ്റവും വലിയ പ്രതിഭയെ തിരഞ്ഞെടുത്തിട്ടുണ്ട്, പക്ഷേ സഞ്ജു സാംസണെ തിരഞ്ഞെടുത്തിട്ടില്ല. റിഷഭ് പന്തിനെയാണ് ബാക്കപ്പ് കീപ്പറായി നിലനിര്‍ത്തിയിരിക്കുന്നത്. സഞ്ജു സാംസണെയാണോ റിഷഭ് പന്തിനെയാണോ തിരഞ്ഞെടുക്കേണ്ടതെന്ന ചോദ്യം ഉറപ്പായും ഉയര്‍ന്നുവരും. ഇവര്‍ തമ്മിലാണ് മത്സരം നടക്കുന്നത്. ആരെ തിരഞ്ഞെടുത്താലും ഒരാള്‍ക്ക് പുറത്ത് ഇരിക്കേണ്ടി വരും', ആകാശ് ചോപ്ര പറഞ്ഞു.
Doglapan of Aakash Chopra, Numbers are backing up the selection of Shubman Gill but Rishabh Pant is generational talent so can’t be dropped from the team. However Sanju scored 100 in his last ODI and 3 centuries in last 7 T20I innings is not generational talent for him. pic.twitter.com/tSNK4CVQDP
— Hemendra Meena (@hemendra56) January 19, 2025
'സെലക്ടര്‍മാര്‍ ഒരുപാട് ചിന്തിച്ച് എടുത്തിട്ടുള്ള തീരുമാനമായിരിക്കും സഞ്ജുവിനെയാണോ റിഷഭ് പന്തിനെയാണോ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന്. സോഷ്യല്‍ മീഡിയയിലും ഇതുസംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. കാരണം സഞ്ജുവിനെ പിന്തുണക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്', ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.
'റിഷഭ് പന്ത് ഈ തലമുറയിലെ പ്രതിഭയാണ്. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ക്ക് അവരുടെ കരിയറില്‍ ചെയ്യാന്‍ കഴിയാത്തത് 25 വയസ്സിനുള്ളില്‍ തന്നെ അദ്ദേഹം നേടിയിട്ടുണ്ട്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ പോയി റണ്‍സ് നേടിയിട്ടുണ്ട്. പക്ഷേ ഇതുവരെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പൂര്‍ണ്ണമായി നിലയുറപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പക്ഷേ, അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പന്തിന് ടീമില്‍ ഇടം ലഭിച്ചതില്‍ ഞാന്‍ ഒട്ടും ആശ്ചര്യപ്പെടുന്നില്ല', ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
Content Highlights: A generational talent has been picked but Sanju Samson hasn't been picked says Aakash Chopra