ടീമിൽ നിന്ന് ഒഴിവാക്കാൻ മാത്രം മോശം പ്രകടനമൊന്നും അവൻ നടത്തിയിട്ടില്ല, സിറാജിനെ പിന്തുണച്ച് ആകാശ് ചോപ്ര

ഹർഷിത് റാണയ്ക്ക് ലഭിച്ച പരിഗണന സിറാജിനെക്കാൾ മുന്നിലാണെന്നത് അതിശയിപ്പിക്കുന്നുവെന്നും ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.

dot image

ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ചാംപ്യൻസ് ട്രോഫിക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്ത് മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ടീമിലെടുക്കാതിരിക്കാൻ മാത്രം മോശം പ്രകടനമല്ല സിറാജ് നടത്തുന്നത്. സിറാജിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. ഒരു സ്പിന്നർ കുറവ് ഉണ്ടായിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു. ഹർഷിത് റാണയ്ക്ക് ലഭിച്ച പരിഗണന സിറാജിനെക്കാൾ മുന്നിലാണെന്നത് അതിശയിപ്പിക്കുന്നുവെന്നും ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.

ഇന്ത്യൻ ടീമിൽ മൂന്ന് പേസർമാർ മാത്രമെയുള്ളുവെന്നതും തന്നെ അത്ഭുതപ്പെടുത്തി. മൂന്ന് പേസർമാരെ മാത്രം ടീമിൽ ഉൾപ്പെടുത്തിയാൽ ഒരുപക്ഷേ രണ്ട് പേരെയെ കളത്തിൽ ഇറക്കാൻ സാധിക്കൂ. മൂന്ന് പേസർമാരെ കളത്തിൽ ഇറക്കണമെങ്കിൽ ടീമിൽ നാല് പേസർമാർ ഉണ്ടാകണം. ഇന്ത്യൻ ടീമിൽ നാല് സ്പിന്നർമാരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിന്റെ അർത്ഥം മത്സരം നടക്കുന്നതിന് ഏറെ ദിവസങ്ങൾക്ക് മുമ്പ് തന്നെ മൂന്ന് സ്പിന്നർമാർ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുമെന്നതാണ്. ആകാശ് ചോപ്ര പറഞ്ഞു.

ചാംപ്യൻസ് ട്രോഫിക്കും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ​ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍‍ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ‍്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.

Content Highlights: Akash Chopra questions Mohammed Siraj's absence from Champions Trophy squad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us