'എന്റെ ആ​ഗ്രഹം ഐപിഎൽ കളിക്കുകയാണ്'; തുറന്നുപറഞ്ഞ് ഇന്ത്യൻ വംശജനായ യുഎഇ താരം

'യുഎഇ ക്രിക്കറ്റിനെ പ്രതിനിധീകരിക്കാൻ ലഭിച്ച അവസരത്തിൽ സന്തോഷമുണ്ട്'

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കളിക്കുക എന്നത് തന്റെ വലിയ ആ​ഗ്രഹമെന്ന് ഇന്ത്യൻ വംശജനായ യുഎഇ താരം ധ്രുവ് പരാഷർ. ഒരുപാട് പടികൾ കയറിയാലെ ആ ലക്ഷ്യത്തിലെത്തു. എന്നാൽ ആ ലക്ഷ്യത്തിലേക്ക് എത്തുവാൻ തന്നെയാണ് ശ്രമം. ഇപ്പോൾ അന്താരാഷ്ട്ര ട്വന്റി 20 ലീ​ഗ് കളിക്കാൻ ലഭിച്ച അവസരം വലുതാണ്. ഇവിടെ തന്റെ കഴിവുകൾ വളർത്താനുള്ള ശ്രമം നടത്തുമെന്നും ധ്രുവ് പ്രതികരിച്ചു.

യുഎഇ ക്രിക്കറ്റിനെ പ്രതിനിധീകരിക്കാൻ ലഭിച്ച അവസരത്തിൽ സന്തോഷമുണ്ട്. പരിശീലകൻ ലാൽചന്ദ് രാജ്പുട്ടിന്റെ കീഴിൽ ഒരുപാട് പഠിക്കാൻ കഴിഞ്ഞു. മികച്ച അനുഭവ സമ്പത്തുള്ള പരിശീലകനാണ് ലാൽചന്ദ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും പരിശീലനം നൽകാൻ ലാൽചന്ദിന് കഴിയും. ട്വന്റി 20 തന്ത്രങ്ങളുടെ ഫോർമാറ്റ് കൂടിയാണ്. യുഎഇ ടീമിനായി മികച്ച പ്രകടനമാണ് ലക്ഷ്യമെന്നും ധ്രുവ് വ്യക്തമാക്കി.

2023ൽ അഫ്​ഗാനിസ്ഥാനെതിരെയാണ് ധ്രുവ് യുഎഇ ഓൾറൗണ്ടറായി അരങ്ങേറിയത്. 14 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ 2024 നവംബറിൽ ഒമാനെതിരെയായിരുന്നു ധ്രുവിന്റെ അരങ്ങേറ്റം. നാല് ഏകദിന മത്സരങ്ങൾ കളിച്ച താരം അഞ്ച് വിക്കറ്റുകൾ നേടി. 20 വയസ് മാത്രമാണ് ഈ വലംകയ്യൻ സ്പിന്നറും വലംകയ്യൻ ബാറ്ററുമായ താരത്തിന്‍റെ പ്രായം.

Content Highlights: Indian born UAE all rounder Dhruv Parashar desires to play IPL

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us