ഏകദിനത്തില്‍ ഇതുവരെ അരങ്ങേറാത്ത ജയ്സ്വാൾ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍; കാരണം വ്യക്തമാക്കി രോഹിത്

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഹോം പരമ്പരയിലും ജയ്സ്വാള്‍ ടീമിന്റെ ഭാഗമാണ്.

dot image

ചാമ്പ്യന്‍സ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ഇതുവരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത യശസ്വി ജയ്സ്വാളിനേയും ഉള്‍പ്പെടുത്തിയിരുന്നു. ഈ തീരുമാനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

സമീപകാലത്ത് ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളിലെ തകര്‍പ്പന്‍ പ്രകടനം പരിഗണിച്ചാണ് താരത്തിന് ചാമ്പ്യന്‍സ് ട്രോഫിയില്‍ അവസരം നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചതെന്നാണ് രോഹിത് പറയുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്ന വേളയില്‍ ഒരു ഏകദിനം പോലും കളിച്ചിട്ടില്ലാത്ത ജയ്സ്വാളിനെ ടീമിലേക്ക് തിരഞ്ഞെടുത്തതിന്റെ കാരണവും ഇന്ത്യന്‍ ക്യാപ്റ്റന്‍ വെളിപ്പെടുത്തി.

'കഴിഞ്ഞ 6-8 മാസത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ യശസ്വി ജയ്സ്വാളിനെ തിരഞ്ഞെടുത്തത്. ജയ്‌സ്വാള്‍ ഒരു ഏകദിനം പോലും കളിച്ചിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ ഫോമും കഴിവും കൊണ്ടാണ് ഞങ്ങള്‍ ടീമിലെടുത്തത്', രോഹിത് മാധ്യമങ്ങളോട് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഹോം പരമ്പരയിലും ജയ്സ്വാള്‍ ടീമിന്റെ ഭാഗമാണ്. പരമ്പരയില്‍ താരം ടീം ഇന്ത്യയ്ക്ക് വേണ്ടിയുള്ള തന്റെ ഏകദിന അരങ്ങേറ്റം നടത്തും. തുടര്‍ന്ന് ദുബായില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി 2025 ല്‍ പങ്കെടുക്കും.

ചാംപ്യൻസ് ട്രോഫിക്കും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ​ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍‍ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ‍്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.

Content Highlights: Rohit Sharma about Yashasvi Jaiswal's inclusion in Indian Squad for Champions Trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us