ചാമ്പ്യൻസ് ട്രോഫിയിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച്ച വെക്കാനാവുമെന്ന് ആത്‌മവിശ്വാസം പ്രകടിപ്പിച്ച് പേസർ മുഹമ്മദ് ഷമി. കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ 14 മാസത്തെ ഇടവേളയ്ക്ക് പോയ ശേഷം തിരിച്ചുവരുന്ന ഇന്ത്യൻ പേസർ നിലവിൽ കൊൽക്കത്തയിൽ പരിശീലനത്തിലാണ്. 2023 നവംബറിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിലായിരുന്നു ഇന്ത്യയ്ക്കായി അദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത്.
'രാജ്യത്തിന് വേണ്ടി കളിക്കാനുള്ള വിശപ്പാണ് എനിക്ക്. ഒരിക്കലും ആ വിശപ്പ് അവസാനിക്കില്ല' ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ഷമി പറഞ്ഞു . 'ആ വിശപ്പ് നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങൾക്ക് എത്ര തവണ പരിക്കേറ്റാലും നിങ്ങൾ എപ്പോഴും പോരാടും.ഒരു കായികതാരത്തിന് അവരുടെ രാജ്യത്തിനായി കളിക്കാനുള്ള അടങ്ങാത്ത വിശപ്പ് ഉള്ളിടത്തോളം കാലം ഒന്നിലധികം പരിക്കുകളെ മറികടക്കാൻ കഴിയുമെന്ന് ഷമി ഊന്നിപ്പറഞ്ഞു.
ടി20 ലോകകപ്പ്, അഞ്ച് മത്സരങ്ങളുടെ ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പര തുടങ്ങിയ സുപ്രധാന ടൂർണമെന്റുകൾ നഷ്ടമായ ഷമി, പരിക്കുകളെ മറികടക്കുന്നത് ഒരു അത്‌ലറ്റിൻ്റെ യാത്രയുടെ അവിഭാജ്യ ഘടകമാണെന്ന് ഊന്നിപ്പറഞ്ഞു. 'നിങ്ങൾ കഠിനാധ്വാനികളും പ്രതിബദ്ധതയുള്ളവരുമാണെങ്കിൽ, ഒരു പരിക്കിനും നിങ്ങളെ കൂടുതൽ കാലം അകറ്റി നിർത്താൻ കഴിയില്ല. നിങ്ങൾ എപ്പോഴും മടങ്ങിവരാനുള്ള വഴി കണ്ടെത്തും, നീല ജേഴ്‌സി ധരിക്കുന്നത് പരമോന്നത ബഹുമതിയാണ്, വിശ്വസ്തതയോടും പ്രതിബദ്ധതയോടും കൂടി കളിക്കുന്ന ഓരോ കളിക്കാരനും രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരം അർഹിക്കുന്നുവെന്നും ഷമി പറഞ്ഞു,
ഈഡൻ ഗാർഡനുമായുള്ള തൻ്റെ അഗാധമായ ബന്ധത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം പറഞ്ഞു, 'ഹോം ഗ്രൗണ്ട് എല്ലായ്‌പ്പോഴും പ്രത്യേകതയുള്ളതാണ്. ഞാൻ എൻ്റെ കരിയർ ആരംഭിച്ചത് ഇവിടെയാണ്. ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ട് , ഞാൻ ജനിച്ച് വളർന്നത് ഉത്തർപ്രദേശിലാണെങ്കിലും, എന്നെ സൃഷ്ടിച്ചത് ബംഗാൾ ഇതാണ് എൻ്റെ വീട്, എൻ്റെ ജീവിതം., ഷമി കൂട്ടിച്ചേർത്തു.
Content Highlights:'Injuries can't keep us out for long when we have an insatiable hunger to play'; Shami