'ചാംപ്യൻസ് ട്രോഫി സ്വന്തമാക്കാൻ കഴിയാവുന്നതെല്ലാം ചെയ്യും': രോഹിത് ശർമ

'വാങ്കഡെ സ്റ്റേഡിയത്തിലേക്ക് ചാംപ്യൻസ് ട്രോഫി തിരികെയെത്തിക്കുകയെന്നതാണ് ലക്ഷ്യം'

dot image

അടുത്ത മാസം ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സ്വന്തമാക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഐസിസിയുടെ ഏതൊരു ടൂർണമെന്റിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് അഭിമാനമാണ്. മറ്റൊരു സ്വപ്ന നേട്ടം സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നു. ദുബായിൽ ഇന്ത്യ കളത്തിലിറങ്ങുമ്പോൾ 140 കോടി ജനങ്ങളുടെ പിന്തുണ ഈ ടീമിനുണ്ട്. വാങ്കഡെ സ്റ്റേഡിയത്തിലേക്ക് ചാംപ്യൻസ് ട്രോഫി തിരികെയെത്തിക്കുകയെന്നതാണ് ലക്ഷ്യം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിന്റെ 50-ാം വാർഷിക ആഘോഷ ചടങ്ങിൽ രോഹിത് ശർമ പ്രതികരിച്ചു.

2024 ജൂണിലെ ട്വന്റി 20 ലോകകപ്പിലെ വിജയത്തെക്കുറിച്ചും രോഹിത് സംസാരിച്ചു. 2007ലെ ട്വന്റി 20 ലോകകപ്പ് സ്വന്തമാക്കുമ്പോൾ, ആ വിജയം വാങ്കഡെ സ്റ്റേഡിയത്തിൽ ആ​ഘോഷിക്കുമ്പോൾ തനിക്കും ഇതുപോലൊരു നേട്ടം ഇവിടേയ്ക്ക് എത്തിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഭാഗ്യവശാൽ, 2024ലെ ട്വന്റി 20 ലോകകപ്പ് നേടാനും വാങ്കഡെയിൽ വിജയാഘോഷം നടത്താനും കഴിഞ്ഞെന്നും രോഹിത് ശർമ വ്യക്തമാക്കി.

അടുത്ത മാസം 19നാണ് ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമാകുന്നത്. രോഹിത് ശർമ നായകനായ ഇന്ത്യൻ ടീം ഫെബ്രുവരി 20ന് ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശിനെ നേരിടും. ന്യൂസിലാൻഡും പാകിസ്താനുമാണ് ​ഗ്രൂപ്പ് ഘട്ടത്തിലെ മറ്റ് എതിരാളികൾ. 2002ൽ ശ്രീലങ്കയ്ക്കൊപ്പം ഇന്ത്യ ചാംപ്യൻസ് ട്രോഫിയിൽ സംയുക്ത ജേതാക്കളായിരുന്നു. 2013ൽ വീണ്ടും ഇന്ത്യ ചാംപ്യൻസ് ട്രോഫി കിരീടം നേടി. 2000ത്തിലും 2017ലും ഇന്ത്യ ചാംപ്യൻസ് ട്രോഫിയിലെ ഫൈനലിസ്റ്റുകളായിരുന്നു.

Content Highlights: Rohit Sharma Aims To Bring Champions Trophy To Wankhede Stadium

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us