മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ എന്റെ അവസാന മത്സരം സ്വപ്നതുല്യമായിരുന്നുവെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. 'ആ മത്സരം എന്റെ ക്രിക്കറ്റ് കരിയറിന് അവസാനമാക്കുകയാണെന്ന് അറിയാമായിരുന്നു. വെസ്റ്റ് ഇൻഡീസ് താരങ്ങളും ആരാധകരും എനിക്ക് വലിയ ബഹുമാനം നൽകി. മത്സരം അവസാനിച്ചതിന് ശേഷം സഹതാരങ്ങൾ എന്നെ തോളിലേറ്റി. അത് സ്വപ്നതുല്യമായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അതൊക്കെ തീരുമാനിച്ചത് ദൈവമായിരുന്നു. അവസാന ശ്വാസം വരെയും ഈ അനുഭവം ഓർമയിൽ ഉണ്ടാവും,' മുംബൈ വാങ്കഡെ സ്റ്റേഡിയത്തിന്റെ 50-ാം വാർഷിക ആഘോഷ ചടങ്ങിൽ സച്ചിൻ തെണ്ടുൽക്കർ പ്രതികരിച്ചു.
'വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്ക് മുമ്പ് ഇത് എന്റെ അവസാന മത്സരമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. പിന്നാലെ എന്റെ അവസാന മത്സരം മുംബൈയിൽ വെച്ച് നടത്തണമെന്ന് ഞാൻ ബിസിസിഐയോട് പറഞ്ഞു. ഞാൻ ഏകദേശം 30 വർഷമായി ക്രിക്കറ്റ് കളിക്കുന്നു. അതിൽ 24 വർഷം ഇന്ത്യയ്ക്കായി കളിച്ചു. എന്റെ മാതാവ് ഞാൻ ക്രിക്കറ്റ് കളിക്കുന്നത് ഒരിക്കലും കണ്ടിട്ടില്ല. വിരമിക്കൽ മത്സരം കാണാൻ എന്റെ മാതാവിന് വാങ്കഡെയ്ക്ക് പുറത്തേയ്ക്ക് സഞ്ചരിക്കാനുള്ള ആരോഗ്യസ്ഥിതിയില്ലായിരുന്നു,' ഈ അഭ്യർത്ഥന ബിസിസിഐ അംഗീകരിച്ചു. സച്ചിൻ വ്യക്തമാക്കി.
2013 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു സച്ചിന്‍ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. രണ്ട് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റിന് കൊൽക്കത്ത ഈഡൻ ഗാർഡൻസ് വേദിയായി. ഈ മത്സരത്തിൽ സച്ചിൻ 38 റൺസെടുത്തു. അവസാന മത്സരത്തിന് മുംബൈ വാങ്കഡെ സ്റ്റേഡിയവും വേദിയായി. 74 റൺസാണ് തന്റെ അവസാന ഇന്നിംഗ്സിൽ സച്ചിൻ ഇന്ത്യയ്ക്കായി സ്കോർ ചെയ്തത്.
Content Highlights: Sachin Tendulkar recalls hilarious last match incidents