'എനിക്ക് ആരുടെയും തീരുമാനം മാറ്റാൻ കഴിയില്ല'; ഐപിഎൽ ലേലത്തിൽ അൺസോൾഡ് ആയതിൽ ഉമേഷ് യാദവ്

'തീരുമാനങ്ങൾ എടുക്കുന്നത് ഐപിഎൽ ടീമുകളാണ്'

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 താരലേലത്തിൽ ആരും സ്വന്തമാക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഉമേഷ് യാദവ്. ഇത്തവണ താൻ ഐപിഎൽ കളിക്കില്ലെന്ന് എല്ലാവർക്കും അറിയാം. കഴിഞ്ഞ 15 വർഷമായി ഐപിഎൽ കളിക്കുന്നു. ഇത്തവണ ആരും തനിക്കായി രംഗത്തെത്തിയില്ലെന്നത് അത്ഭുതപ്പെടുത്തി. 150നടുത്ത് മത്സരങ്ങൾ കളിച്ചിട്ടും തനിക്കായി ഒരു ടീം രം​ഗത്തെത്തിയില്ലെന്നത് വിഷമം ഉണ്ടാക്കി. ഉമേഷ് യാദവ് ഇൻസൈഡ് സ്പോർടിനോട് പ്രതികരിച്ചു.

തീരുമാനങ്ങൾ എടുക്കുന്നത് ഐപിഎൽ ടീമുകളാണ്. തന്റെ പേര് ലേലത്തിന്റെ അവസാന സമയവും ഉയർന്നിരുന്നു. അപ്പോൾ ഐപിഎൽ ടീമുകളുടെ കൈയ്യിൽ പണമുണ്ടായിരുന്നില്ല. അല്ലായിരുന്നെങ്കിൽ ആരെങ്കിലും തന്നെ സ്വന്തമാക്കുമായിരുന്നു. ആരും സ്വന്തമാക്കാതിരുന്നതിൽ നിരാശയും വിഷമവുമുണ്ട്. എങ്കിലും ആരുടെയും തീരുമാനം മാറ്റുവാൻ കഴിയില്ല. ഉമേഷ് യാദവ് വ്യക്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ 148 മത്സരങ്ങൾ കളിച്ച ഉമേഷ് 144 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു, ​ഗുജറാത്ത് ടൈറ്റൻസ് ടീമുകൾക്കായി ഉമേഷ് ഐപിഎൽ കളിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിൽ 57 ടെസ്റ്റുകളിലും 75 ഏകദിനങ്ങളും ഒമ്പത് ട്വന്റി 20യും ഉമേഷ് കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റുകളിലുമായി 288 വിക്കറ്റുകളാണ് താരത്തിന്റെ നേട്ടം.

Content Highlights: Umesh Yadav 'frustrated and disturbed' with IPL 2025 auction snub

dot image
To advertise here,contact us
dot image