ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിനെ ഇതുവരെയും പാകിസ്താൻ പ്രഖ്യാപിക്കാത്തതിന് പിന്നിൽ ഒരു കാരണമുണ്ട്: ബാസിത് അലി

ഐസിസി ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിനെ ഇതുവരെയും പാകിസ്താൻ പ്രഖ്യാപിക്കാത്തതിന് പിന്നിലെ കാരണം പറഞ്ഞ് മുൻ പാകിസ്താൻ താരം ബാസിത് അലി

dot image

ഐസിസി ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിനെ ഇതുവരെയും പാകിസ്താൻ പ്രഖ്യാപിക്കാത്തതിന് പിന്നിലെ കാരണം പറഞ്ഞ് മുൻ പാകിസ്താൻ താരം ബാസിത് അലി. ബാറ്റർ സയിം അയൂബിൻ്റെ ലഭ്യതയെക്കുറിച്ചുള്ള സംശയങ്ങളാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നും ഇത് ഐസിസിയെ അറിയിച്ചിട്ടുണ്ടെന്നും ബാസിത് അലി പറഞ്ഞു.

ആതിഥേയരായ പാകിസ്താൻ അടക്കം ടൂർണമെന്റിൽ പങ്കെടുക്കുന്ന എട്ട് ടീമുകൾക്ക് അതത് ടീമുകളെ പ്രഖ്യാപിക്കാനുള്ള സമയപരിധി ജനുവരി 12 വരെ ആയിരുന്നു ഐസിസി നിർദേശിച്ചിരുന്നത്. എന്നാൽ ഇത് വരെയും പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചില്ല. ഇത് പലവിധം അഭ്യൂഹങ്ങൾക്കിടയാക്കുന്നതിനിടെയാണ് ബാസിത് അലിയുടെ വിശദീകരണം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കിടെയാണ് ഓപ്പണിംഗ് ബാറ്റർ അയൂബിന് കണങ്കാലിന് പരിക്കേറ്റത്. താരത്തിന് ആറാഴ്‌ച വരെ വിശ്രമം വേണ്ടിവരുമെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും പാക് ക്രിക്കറ്റ് ബോർഡ് അത് നിഷേധിച്ചിരുന്നു. താരം തിരിച്ചുവരവിന്റെ വക്കിലാണെന്നും സാഹചര്യം ഒത്തുവരികയാണെങ്കിൽ താരം ചാംപ്യൻസ് ട്രോഫിയിൽ കളിക്കുമെന്നായിരുന്നു പാക് ക്രിക്കറ്റ് വൃത്തങ്ങൾ അറിയിച്ചിരുന്നത്.

താരത്തിന്റെ കാര്യത്തിൽ ഉറപ്പുപറയാനായിട്ടില്ലെന്നാണ് ബാസിത് അലിയും പറയുന്നത്. 'ടീമിടുമ്പോൾ ഉള്ള പ്രധാന പ്രശ്നം സയിം അയൂബ് ആണ്, അയാൾക്ക് ഫിറ്റായി തിരിച്ചെത്താനാകുമോ ഇല്ലയോ എന്നത് ഇപ്പോഴും വ്യക്തമല്ല, തങ്ങളുടെ മധ്യനിരയുടെ ശക്തിയിലും പാക് ക്രിക്കറ്റ് ബോർഡിന് ഉറപ്പില്ലെന്നും അത് കൊണ്ട് തന്നെ അയൂബ് തിരിച്ചുവരുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് പാക് ക്രിക്കറ്റ് ബോർഡെന്നും' ബാസിത് അലി പറഞ്ഞു. 9 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികളും ഒരു അർധസെഞ്ച്വറിയും ഉൾപ്പെടെ 515 റൺസ് നേടിയ 22 കാരനായ യുവതാരത്തിന് ഏകദിനത്തിൽ 64.37 ന്റെ മികച്ച ബാറ്റിങ് ശരാശരിയാണുള്ളത്.

Content Highlights: basit ali reveals reason for delay in naming pakistan champions trophy squad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us