സഞ്ജു പുറത്തായതിന് പിന്നില്‍ ധോണി!!! ഞെട്ടിച്ച് ബ്രാഡ് ഹോഗ്; വീഡിയോ

എക്‌സില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു ഹോഗ് ആരോപണം ഉന്നയിച്ചത്.

dot image

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ തഴയപ്പെട്ടതില്‍ പ്രതികരിച്ച് ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ബ്രാഡ് ഹോഗ്. ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിന് പിന്നില്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയായിരിക്കാമെന്നാണ് ബ്രാഡ് ഹോഗ് തമാശരൂപേണ പറഞ്ഞത്. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു ഹോഗ് ആരോപണം ഉന്നയിച്ചത്.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കുറിച്ച് വിശകലനം നടത്തവേയായിരുന്നു സഞ്ജുവിന്റെ അഭാവത്തെ കുറിച്ചും ഹോഗ് വളരെ വിചിത്രമായ ആരോപണം ഉന്നയിച്ചത്. 'ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിട്ടില്ല. ഒരുപക്ഷേ എം എസ് ധോണി എന്തെങ്കിലും അഭിപ്രായം പറഞ്ഞതുകൊണ്ടായിരിക്കാം സഞ്ജുവിനെ ടീമിലെടുക്കാതിരുന്നത്. എന്തായാലും ഇപ്പോഴുള്ളത് മികച്ച സ്‌ക്വാഡ് തന്നെയാണ്', ബ്രാഡ് ഹോഗ് പറഞ്ഞു. ചെറുചിരിയോടെയായിരുന്നു ഹോഗ് ഇത് പറഞ്ഞത്. ഹോഗ് പറഞ്ഞതിനെ ഗൗരവത്തില്‍ കാണേണ്ടതില്ലെന്നും അങ്ങനെയല്ല പറഞ്ഞതില്‍ കാര്യമുണ്ടെന്നും രണ്ട് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. മിന്നും ഫോമിലായിട്ടും സഞ്ജു ഒഴിവാക്കപ്പെട്ടപ്പോള്‍ വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും കെഎല്‍ രാഹുലും ടീമില്‍ ഇടം പിടിക്കുകയും ചെയ്തു. സഞ്ജുവിന് പുറമെ മലയാളി താരമായ കരുണ്‍ നായരെയും ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍സ് സ്‌ക്വാഡില്‍ തിരഞ്ഞെടുത്തിരുന്നില്ല.

അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ വന്‍ റണ്‍വേട്ട നടത്തിയിട്ടും ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്നും കരുണ്‍ നായര്‍ തഴയപ്പെട്ടതിനെക്കുറിച്ചും ബ്രാഡ് ഹോഗ് സംസാരിച്ചു. 'കരുണ്‍ നായര്‍ക്കു ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റണ്ണെടുത്തിട്ടുള്ള താരമാണ് കരുണ്‍. പക്ഷെ പ്രായം കൂടുതലായതും മോശം സ്ട്രൈക്ക് റേറ്റും കാരണമാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാതെ പോയത്', ഹോഗ് അഭിപ്രായപ്പെട്ടു.

Content Highlights: 'Probably MS Dhoni had a bit of a say' Former Australia bowler Brad Hogg's shocking claim on Sanju Samson missing out on 2025 Champions Trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us