ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടത്തിയ വിക്കറ്റ് വേട്ട ഇംഗ്ലണ്ടിനെതിരെയും തുടർന്ന് ഇന്ത്യൻ യുവ പേസർ അർഷ്ദീപ് സിംഗ്. ടി 20 പരമ്പരയിലെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആദ്യ മത്സരത്തിലെ ആദ്യ രണ്ട് വിക്കറ്റും നേടിയ അർഷ്ദീപ് സിംഗ് തന്റെ ഇന്ത്യയ്ക്കായുള്ള വിക്കറ്റ് നേട്ടം 97 ആക്കി ഉയർത്തി. 61 മത്സരങ്ങളിൽ നിന്നാണ് താരം ഇത്രയും വിക്കറ്റുകൾ നേടിയത്.
80 മത്സരങ്ങളിൽ നിന്ന് 96 വിക്കറ്റുകൾ നേടിയ യുസ്‌വേന്ദ്ര ചഹലായിരുന്നു ടി 20 വിക്കറ്റ് വേട്ടക്കാരിൽ ഇന്ത്യൻ ബൗളർമാരിൽ ഇതുവരെ മുന്നിൽ. ഈ നേട്ടമാണ് അർഷ്ദീപ് സിംഗ് വെറും 61 മത്സരങ്ങളിൽ മറികടന്നത്.
Arshdeep Singh's highlights:
— fanaticbuff (@fanaticbuff) January 22, 2025
T20 WC 2022: Top wicket-taker for India (10 wkts)
IPL 2023: 17 wickets for Punjab Kings
ODI Debut: 5-wicket haul vs SA
Today, IND vs ENG: 2/22 in T20I #INDvsENG #ArshdeepSingh #IPL #PunjabKings #T20 pic.twitter.com/eCFrHsqb4J
തൻ്റെ ആദ്യ ഓവറിൽ തന്നെ ഫിൽ സാൾട്ടിനെ പുറത്താക്കിയ താരം രണ്ടാം ഓവറിൽ ബെൻ ഡക്കറ്റിനെയും പുറത്താക്കി. നിലവിൽ നടക്കുന്ന അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയിൽ ഇതേ ഫോം തുടരുകയാണെങ്കിൽ ടി20ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികയ്ക്കുന്ന ബൗളർ എന്ന റെക്കോർഡും അർഷ്ദീപിന് സ്വന്തമാകും. 71 മത്സരങ്ങളിൽ നിന്ന് ഹാരിസ് റൗഫാണ് ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടിയ താരങ്ങളിൽ മുന്നിലുള്ളത്.
Content Highlights: Chahal was also surpassed; Arshdeep became the number one Indian bowler in T20 wicket-taking; 100 CLUB loading..