ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംമ്ര. ഈയിടെ അവസാനിച്ച ബോർഡർ ഗാവസ്‌കർ ട്രോഫിയിലും താരം മിന്നും പ്രകടനമാണ് നടത്തിയിരുന്നത്. 32 വിക്കറ്റുകൾ ഈ ടൂർണമെന്റിൽ വീഴ്ത്തി. 2024ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 71 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
908 പോയിന്റാണ് താരത്തിനുള്ളത്. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് (841), ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയ്ക്ക് (837) പോയിന്റുമായി രണ്ടും മൂന്നൂം സ്ഥാനങ്ങളില്‍ തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള കമ്മിൻസിനേക്കാൾ 67 പോയിന്റിന്റെ വ്യതാസമാണ് ബുംമ്രയ്ക്കുള്ളത്. രവീന്ദ്ര ജഡേജ പട്ടികയില്‍ പത്താം സ്ഥാനത്തുണ്ട്.
ഓള്‍റൗണ്ടര്‍മാരുടെ വിഭാഗത്തില്‍ രവീന്ദ്ര ജഡേജയാണ് ഒന്നാമത്. ബാറ്റര്‍മാരുടെ പട്ടികയില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് ഒന്നാമത്. 895 പോയിന്റുമായാണ് റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ബാറ്റര്‍മാരുടെ പട്ടികയില്‍ ഹാരി ബ്രൂക്കും കെയ്ന്‍ വില്യംസണുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാൾ നാലാമതും റിഷഭ് പന്ത് പത്താമനായും പട്ടികയില്‍ ഇടം പിടിച്ചു.
Content Highlights: Jasprit Bumrah retains number one in ICC Test Rankings