'ഗ്രൗണ്ടില്‍ ഇന്ത്യയ്ക്ക് ഒരുപാട് ക്യാപ്റ്റന്മാരുണ്ട്'; ഹാർദിക് പാണ്ഡ്യയെ കുറിച്ച് സൂര്യകുമാര്‍ യാദവ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ അക്‌സര്‍ പട്ടേലിനെയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്

dot image

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 മത്സരത്തിന് മുന്നോടിയായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ കുറിച്ച് വാചാലനായി ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ടി20 ലോകകപ്പില്‍ ഹാര്‍ദിക്കായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. ലോകകപ്പ് നേട്ടത്തിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഹാര്‍ദിക് ഇന്ത്യയുടെ ക്യാപ്റ്റനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ഹാര്‍ദികിനെ മറികടന്ന് സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യന്‍ ടി20 ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ അക്‌സര്‍ പട്ടേലിനെ സൂര്യയുടെ ഡെപ്യൂട്ടി ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. ഇപ്പോള്‍ ക്യാപ്റ്റന്‍സിയില്‍ നിന്ന് ഹാര്‍ദ്ദിക്കിനെ ഒഴിവാക്കിയതില്‍ പ്രതികരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. ഹാര്‍ദിക് ഇപ്പോഴും ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ ഭാഗമാണെന്നാണ് സൂര്യകുമാര്‍ പറയുന്നത്.

'ഹാര്‍ദിക്കുമായി വളരെ മികച്ച ബന്ധമാണ് ഞാന്‍ പുലര്‍ത്തുന്നത്. ഞങ്ങള്‍ വളരെക്കാലമായി ഒരുമിച്ച് കളിക്കുന്നുണ്ട്. ടീമിന് വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം. അക്‌സറിന് അധിക ഉത്തരവാദിത്തം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹാര്‍ദിക്കും ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ ഭാഗമാണ്. ടീമിന് വേണ്ടിയുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഹാര്‍ദിക്കിന്റെ സാന്നിധ്യവും അവിടെയുണ്ടായിരിക്കും. ഗ്രൗണ്ടില്‍ ഞങ്ങള്‍ക്ക് ഒരുപാട് ക്യാപ്റ്റന്‍മാരുണ്ട്', സൂര്യകുമാര്‍ പറഞ്ഞു.

അതേസമയം ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. പരമ്പരയിലെ ആദ്യ മത്സരം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Content Highlights: IND vs ENG: Hardik Pandya part of leadership group: Suryakumar Yadav on vice-captaincy snub

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us