വെടിക്കെട്ട് ഓപണ്‍ ചെയ്യാന്‍ സഞ്ജു, തിരിച്ചുവരവിന് ഷമിയും; ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 ഇന്ന്‌

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ മികച്ച ഫോം തുടരുകയായിരിക്കും സഞ്ജുവിന്റെ ലക്ഷ്യം

dot image

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്കാണ് ആദ്യ മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടന്ന നാല് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിച്ച സൂര്യകുമാര്‍ യാദവ് രണ്ട് മാസത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്ന പരമ്പര കൂടിയാണിത്. മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ‌ ഇന്ത്യൻ ഇന്നിങ്സ് ഓപൺ ചെയ്യും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ മികച്ച ഫോം തുടരുകയായിരിക്കും സഞ്ജുവിന്റെ ലക്ഷ്യം. കളത്തിനുപുറത്തെ വിവാദങ്ങൾ ബാധിച്ചിട്ടില്ലെന്ന്‌ തെളിയിക്കാനുള്ള അവസരമാണ് സഞ്ജുവിന് ഇം​ഗ്ലണ്ടിനെതിരായ പരമ്പര. സഞ്ജുവിനൊപ്പം അഭിഷേക് ശർമ ഓപണിങ്ങിനിറങ്ങും‌.

ഏറെനാളത്തെ ഇടവേളയ്‌ക്കുശേഷം ഇന്ത്യക്കായി പന്തെറിയുന്ന പേസർ മുഹമ്മദ്‌ ഷമിയാണ്‌ പരമ്പരയിലെ ഹൈലൈറ്റ്. 2023 ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായാണ് മുഹമ്മദ് ഷമി തിരിച്ചെത്തുന്നത്. 2023ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ 24 വി​ക്ക​റ്റു​മാ​യി ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ വി​ക്ക​റ്റ് വേ​ട്ട​ക്കാ​ര​നാ​യ ഷ​മിയുടെ ​ഗംഭീര തിരിച്ചുവരവിനാണ് ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്നത്.

പരിക്കേറ്റ ജസ്പ്രിത് ബുംമ്രയുടെ അഭാവത്തില്‍ അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവര്‍ക്കൊപ്പം മുഹമ്മദ് ഷമിയായിരിക്കും ഇന്ത്യയുടെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിനെ നയിക്കുക. വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരടങ്ങിയ ശക്തമായ ഒരു സ്പിന്‍ യൂണിറ്റും ടീം ഇന്ത്യയ്ക്കുണ്ട്. വിക്കറ്റ് കീപ്പിങ് സഞ്ജു സാംസണും ധ്രുവ് ജുറേലും പങ്കിടും.

മറുവശത്ത് ജോസ് ബട്ലർ നയിക്കുന്ന ഇംഗ്ലണ്ട് ടീമും ശക്തമാണ്. യുവതാരങ്ങൾക്കൊപ്പം പരിചയസമ്പന്നരായ കളിക്കാരും അടങ്ങുന്നതാണ് ഇംഗ്ലീഷ് പട. ലിയാം ലിവിങ്സ്റ്റണ്‍, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ക്കൊപ്പം പരമ്പരക്കുള്ള വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഹാരി ബ്രൂക്കും ഇന്ത്യയ്ക്കെതിരെ ഇറങ്ങും.

ടീം ​ഇ​ന്ത്യ: സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), അ​ക്സ​ർ പ​ട്ടേ​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), അ​ഭി​ഷേ​ക് ശ​ർ​മ, സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), തി​ല​ക് വ​ർ​മ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, റി​ങ്കു സി​ങ്, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, ഹ​ർ​ഷി​ത് റാ​ണ, അ​ർ​ഷ്ദീ​പ് സി​ങ്, മു​ഹ​മ്മ​ദ് ഷ​മി, വ​രു​ൺ ച​ക്ര​വ​ർ​ത്തി, ര​വി ബി​ഷ്‍ണോ​യ്, വാ​ഷി​ങ്ട​ൺ സു​ന്ദ​ർ, ധ്രു​വ് ജു​റേ​ൽ.

ഇം​ഗ്ല​ണ്ട്: ജോ​സ് ബ​ട്‍ല​ർ (ക്യാ​പ്റ്റ​ൻ), ഹാ​രി ബ്രൂ​ക്ക് (വൈ​സ് ക്യാ​പ്റ്റ​ൻ), ഫി​ൽ സാ​ൾ​ട്ട് (വി​ക്ക​റ്റ് കീ​പ്പ​ർ), ജേ​ക്ക​ബ് ബെ​ഥ​ൽ, ലി​യാം ലി​വി​ങ്സ്റ്റ​ൺ, ജോഫ്ര ആ​ർ​ച്ച​ർ, ഗു​സ് അ​റ്റ്കി​ൻ​സ​ൺ, ബെ​ൻ ഡെ​ക്ക​റ്റ്, ജാ​മി ഓ​വ​ർ​ട​ൺ, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

Content Highlights: India vs England 1st T20 starts today at Eden Gardens

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us