ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ടോസ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലെ മത്സരത്തിൽ ഇന്ത്യ ആദ്യം ബൗൾ ചെയ്യും. പരിക്കിൽ നിന്നും തിരിച്ചുവന്ന ഷമിയെ ഉൾപ്പെടുത്താതെയാണ് ആദ്യ ഇലവൻ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് പരമ്പരയിലും മിന്നും പ്രകടനം നടത്തിയ നിതീഷ് കുമാർ റെഡ്ഡി ടീമിലെത്തി.
അഭിഷേക് ശർമ്മ, സഞ്ജു സാംസൺ എന്നിവരാണ് ഓപ്പൺ ചെയ്യുക. തിലക് വർമ മൂന്നാമതെത്തും. ശേഷംസൂര്യകുമാർ യാദവ് , ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാർ റെഡ്ഡി, എന്നിവർ ഇറങ്ങും. വാലറ്റത്ത് അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി എന്നിവരും അണിനിരയ്ക്കും.
🚨 Toss News from the Eden Gardens 🚨#TeamIndia have elected to bowl against England in the T20I series opener.
— BCCI (@BCCI) January 22, 2025
Follow The Match ▶️ https://t.co/4jwTIC5zzs#INDvENG | @IDFCFIRSTBank pic.twitter.com/s8VPSM3xfT
മറുവശത്ത് ജോസ് ബട്ലർ നയിക്കുന്ന ഇംഗ്ലണ്ട് ടീമും ശക്തമാണ്. യുവതാരങ്ങൾക്കൊപ്പം പരിചയസമ്പന്നരായ കളിക്കാരും അടങ്ങുന്നതാണ് ഇംഗ്ലീഷ് പട. ലിയാം ലിവിങ്സ്റ്റണ്‍, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ക്കൊപ്പം പരമ്പരക്കുള്ള വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഹാരി ബ്രൂക്കും ഇന്ത്യയ്ക്കെതിരെ ഇറങ്ങും.
Content Highlights: Toss for India in English Test; Will bowl first against england in t20