BCCI മുതൽ KCA വരെ ഉള്ളവർക്ക് മറുപടി ആ രണ്ടാം ഓവറിലുണ്ട്; അറ്റ്കിൻസണെ പഞ്ഞിക്കിട്ട സഞ്ജു സാംസൺ മാസ്

സഞ്ജുവിനെ ചാംപ്യൻസ് ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കിയതിൽ ബിസിസിഐ മുതൽ കെസിഎ വരെ വിവാദങ്ങൾ നിലനിൽക്കവേ എല്ലാത്തിനുമുള്ള മറുപടിയുമായിരുന്നു സഞ്ജുവിന്റെ ഈഡനിലെ കിടിലൻ പെർഫോമൻസ്

dot image

ഇന്ത്യ ഇംഗ്ലണ്ട് ടി 20 പരമ്പര കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ പുരോഗമിക്കുകയാണ്. ഇം​ഗ്ലീഷ് ടീം ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് ഓപണിങ്ങിനിറങ്ങിയ സഞ്ജു സാംസൺ നേടിയ സ്ഫോടനാത്മക തുടക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. ഇം​ഗ്ലീഷ് പേസർ അറ്റ്കിൻസണെ സഞ്ജു തലങ്ങും വിലങ്ങുമായിരുന്നു ശിക്ഷിച്ചത്.

ടോസ് നേടി ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചപ്പോൾ 20 ഓവറിൽ സന്ദർശകർ നേടിയത് പത്ത് വിക്കറ്റ് നഷ്ടത്തിൽ 132 റൺസാണ്. ഇംഗ്ലണ്ട് നിരയിൽ ക്യാപ്റ്റൻ ജോസ് ബട്ട്ലർ മാത്രമാണ് നിറഞ്ഞു കളിച്ചത്. 44 പന്തുകൾ നേരിട്ട് താരം 68 റൺസ് നേടി. രണ്ട് സിക്‌സറും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്നും അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

ബാറ്റിങ് ദുഷ്കരമായി തോന്നിച്ച പിച്ചിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും തകർത്താടിയ മലയാളി താരം സഞ്ജു സാംസൺ ഇംഗ്ലണ്ടിനെതിരെയും കളം നിറഞ്ഞ് കളിച്ചപ്പോൾ ഇന്ത്യയുടെ സ്കോർ ബോർഡ് തുടക്കത്തിൽ തന്നെ കുതിച്ചു.

രണ്ടാം ഓവറിൽ നാല് ഫോറുകളും ഒരു സിക്‌സറും അടക്കം 22 റൺസാണ് സഞ്ജു നേടിയത്. ഇംഗ്ലണ്ടിന്റെ പേസ് കുന്തമുനയായ ഗസ് അറ്റ്കിൻസണെയാണ് താരം തല്ലിച്ചതച്ചത് എന്നും ശ്രദ്ധേയം. എളുപ്പത്തിൽ സ്കോർ ചലിപ്പിച്ച താരം ഒടുവിൽ ആർച്ചറിന്റെ പന്തിൽ ക്യാച്ച് നൽകി മടങ്ങി. 26 റൺസായിരുന്നു സമ്പാദ്യം. സഞ്ജുവിനെ ചാംപ്യൻസ് ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കിയതിൽ ബിസിസിഐ മുതൽ കെസിഎ വരെ വിവാദങ്ങൾ നിലനിൽക്കവേ എല്ലാത്തിനുമുള്ള മറുപടിയുമായിരുന്നു സഞ്ജുവിന്റെ ഈഡനിലെ കിടിലൻ പെർഫോമൻസ്.

Content Highlights: sanju samson smashed Gus Atkinson over

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us