നീണ്ട ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫിയിലൂടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന രോഹിത് ശർമ ആദ്യ മത്സരത്തിൽ തന്നെ നിരാശപ്പെടുത്തിയതിൽ താരത്തിന് രൂക്ഷ വിമർശനം. 'ഈ താരത്തെ ക്യാപ്റ്റനാക്കിയാണോ ചാംപ്യപൻസ് ട്രോഫിക്ക് ഇന്ത്യ കിരീടം നേടാൻ പോകുന്നത്?' എന്നായിരുന്നു ആരാധകരുടെ ചോദ്യം. താരം വന്നതോടെ ഇതുവരെ നന്നായി കളിച്ചിരുന്ന മുംബൈ ടീമും മോശം ഫോമിലേക്ക് കൂപ്പുകുത്തി എന്നും ആരധകർ പരിഹസിക്കുന്നു.
ജമ്മു കശ്മീരിനെതിരെ ആരംഭിച്ച മത്സരത്തിൽ മുംബൈക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ രോഹിത് മൂന്ന് റൺസിന് ഔട്ടായിരുന്നു.19 പന്തുകൾ നേരിട്ട താരം ഉമർ നാസിറിന്റെ പന്തിൽ പരാസ് ഡോഗ്രയ്ക്ക് ക്യാച്ച് നൽകി മടങ്ങി. കൂടെ ഓപ്പണറായി ഇറങ്ങിയ ജയ്‌സ്വാളും പെട്ടെന്ന് തന്നെ മടങ്ങി. എട്ട് പന്തിൽ നാല് റൺസാണ് താരം നേടിയത്. ആഖിബ് നബിയുടെ പന്തിൽ താരം എൽബിയിൽ കുടുങ്ങുകയായിരിക്കുന്നു.
And 10 years later, 𝐑𝐎 𝐈𝐒 𝐁𝐀𝐂𝐊! 🥹💙#RanjiTrophy #MumbaiMeriJaan #MumbaiIndians pic.twitter.com/LL9v5myQ2A
— Mumbai Indians (@mipaltan) January 23, 2025
നിലവിൽ 16 ഓവർ പിന്നിട്ടപ്പോൾ 43 റൺസിന് ആറ് എന്ന നിലയിലാണ് മുംബൈ. അജിങ്ക്യാ രഹാനെ ഹാർദിക് തമോർ, ശിവം ദുബെ, ഷംസ് മുലാനി എന്നിവരും എളുപ്പത്തിൽ മടങ്ങി. ശ്രേയസ് അയ്യർ, ഷാർദിൽ താക്കൂർ എന്നിവരാണ് നിലവിൽ ക്രീസിൽ. നിലവിൽ എലൈറ്റ് എ ഗ്രൂപ്പിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മുംബെെ. 23 പോയിന്റുമായി ജമ്മു കശ്മീർ രണ്ടാം സ്ഥാനത്താണ്.
💔💔#RanjiTrophypic.twitter.com/3Ane9axB7X
— 𝑺𝒉𝒆𝒃𝒂𝒔 (@Shebas_10dulkar) January 23, 2025
ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ മുന്നോട്ടുവെച്ചത്. മുംബൈയുടെ പരിശീലന ക്യാംപിലെത്തി രോഹിത് ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നെങ്കിലും ടീമില്‍ കളിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. സമയം കിട്ടാത്തത്കൊണ്ടാണ് താൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതെന്ന് രോഹിത് കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. 2015ലാണ് ഇതിന് മുമ്പ് രോഹിത് അവസാനമായി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിച്ചിരുന്നത്.
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിന് മുമ്പായാണ് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്നും രോഹിത് ശർമയെ മാറ്റിയിരുന്നു. മോശം പ്രകടനമാണ് രോഹിത് ശർമയുടെ ഇന്ത്യൻ ടീമിലെ സ്ഥാനത്തിന് തിരിച്ചടിയായത്. ബോർഡർ-ഗാവസ്കർ ട്രോഫിയിൽ മൂന്ന് ടെസ്റ്റുകളിൽ നിന്നായി 30 റൺസ് മാത്രമാണ് രോഹിത് ശർമയുടെ സമ്പാദ്യം. 2024ൽ 14 ടെസ്റ്റുകൾ കളിച്ച രോഹിത് ശർമ 619 റൺസ് മാത്രമാണ് നേടിയത്. മാർച്ചിൽ ഇംഗ്ലണ്ടിനെതിരെയാണ് രോഹിത് ശർമയുടെ അവസാന സെഞ്ച്വറി.
Content Highlights: Criticism for Rohit as he disappointed in Ranji too