അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി നിധീഷ്; രഞ്ജിയില്‍ മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയില്‍

ഓപണര്‍മാരായ അക്ഷയ് ചന്ദ്രന്‍, രോഹന്‍ എസ് കുന്നുമ്മല്‍ എന്നിവര്‍ ചേര്‍ന്ന് കേരളത്തിന് മികച്ച തുടക്കമാണ് നല്‍കിയത്

dot image

രഞ്ജി ട്രോഫി പോരാട്ടത്തില്‍ മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയില്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനം ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത കേരളം മധ്യപ്രദേശിനെ 160 റണ്‍സില്‍ ഒതുക്കി. അഞ്ച് വിക്കറ്റെടുത്ത നിധീഷ് എം ഡിയാണ് മധ്യപ്രദേശിനെ എറിഞ്ഞിട്ടത്. ഒന്നാം ഇന്നിങ്സ് തുടങ്ങിയ കേരളം ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 54 റണ്‍സെന്ന നിലയിലാണ്.

ഓപണര്‍മാരായ അക്ഷയ് ചന്ദ്രന്‍, രോഹന്‍ എസ് കുന്നുമ്മല്‍ എന്നിവര്‍ ചേര്‍ന്ന് കേരളത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ ദിനം 54 പന്തുകളാണ് ഇരുവരും ചേര്‍ന്ന് നേരിട്ടത്. 22 റണ്‍സുമായി അക്ഷയ് ചന്ദ്രനും 25 റണ്‍സുമായി രോഹന്‍ കുന്നുമ്മലും പുറത്താകാതെ നില്‍ക്കുന്നുണ്ട്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന് തുടക്കം തന്നെ തിരിച്ചടിയേറ്റു. 15 ഓവറില്‍ 44 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി നിധീഷാണ് മധ്യപ്രദേശിനെ സമ്മര്‍ദ്ദത്തിലാക്കിയത്. ബേസില്‍ എന്‍പി, ആദിത്യ സാര്‍വതെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ശേഷിച്ച ഒരു വിക്കറ്റ് ജലജ് സക്സേനയും വീഴ്ത്തി.

മധ്യപ്രദേശിനായി ക്യാപ്റ്റന്‍ ശുഭം ശര്‍മയാണ് ടോപ് സ്‌കോററായയത്. താരം 54 റണ്‍സെടുത്തു. 42 റണ്‍സെടുത്ത കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് താരം വെങ്കടേഷ് അയ്യരാണ് പിന്നീട് മധ്യപ്രദേശിന് വേണ്ടി പൊരുതിയത്. ആവേശ് ഖാന്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു. രജത് പടിദാര്‍ പൂജ്യത്തില്‍ മടങ്ങി.

Content Highlights: Ranji Trophy 2024-25: Nidheesh five-for helps Kerala dominate Madhya Pradesh on opening day

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us