ഓള്‍റൗണ്ട് മികവുമായി ജോഷിത; അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ലങ്കയും കടന്ന് ഇന്ത്യ സൂപ്പര്‍ സിക്‌സില്‍

ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്

dot image

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ സൂപ്പര്‍ സിക്‌സിലേയ്ക്ക് മുന്നേറി ഇന്ത്യ. ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്താണ് ഇന്ത്യന്‍ വനിതകളുടെ കുതിപ്പ്. മലയാളി താരം ജോഷിത ഓള്‍റൗണ്ട് മികവുകൊണ്ട് തിളങ്ങിയ മത്സരത്തില്‍ 60 റണ്‍സിന് ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.

ടോസ് നേടിയ ശ്രീലങ്ക ആദ്യം ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഇന്ത്യയ്ക്ക് തിരിച്ചടിയായി മുന്‍നിര ബാറ്റര്‍മാരെല്ലാം രണ്ടക്കം കാണാതെ കൂടാരം കയറി. നിശ്ചിത 20 ഓവറില്‍ 118 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. 49 റണ്‍സ് നേടി ഇന്ത്യയുടെ ടോപ്‌സ്‌കോററായ ഓപണര്‍ തൃഷ ഗോംഗഡിയാണ് മത്സരത്തിലെ താരം. 16 റണ്‍സെടുത്ത മിഥില വിനോദും 11 റണ്‍സെടുത്ത ക്യാപ്റ്റന്‍ നികി പ്രസാദും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ ഒന്‍പത് പന്തില്‍ 14 റണ്‍സെടുത്ത മലയാളി താരം ജോഷിതയാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തിയത്.

119 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാമെന്ന് കരുതി മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് തുടക്കം തന്നെ പാളുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 58 റണ്‍സിന് ലങ്ക ഓള്‍ഔട്ടായി. ഇന്ത്യയ്ക്കായി ബൗളിങ്ങിലും ജോഷിത മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്താന്‍ താരത്തിന് സാധിച്ചു. ജോഷിതയ്ക്ക് പുറമെ ശബ്നം, പരുണിക സിസോദിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റും വൈഷ്ണവി ശര്‍മ്മ, ആയുഷി ശുക്ല എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlights: U19 Women's T20 World Cup 2025: Unbeaten India defeat Sri Lanka by 60 runs to qualify for Super Six stage

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us