ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യ്ക്ക് മുമ്പായി ഇന്ത്യയ്ക്ക് തിരിച്ചടി. ഓപണറും കഴിഞ്ഞ മത്സരത്തിലെ താരവുമായിരുന്ന അഭിഷേക് ശർമയ്ക്ക് പരിശീലനത്തിനിടെ പരിക്കേറ്റെന്ന സൂചനകളാണ് പുറത്തുവരുന്നത്. താരം കളിച്ചില്ലെങ്കിൽ സഞ്ജുവിനൊപ്പം മറ്റൊരു ഓപണറെ കണ്ടെത്തേണ്ട സ്ഥിതിയാണ് ഇന്ത്യൻ ക്യാംപിലുള്ളത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ താരമായത് അഭിഷേക് ശർമയായിരുന്നു. 34 പന്തിൽ അഞ്ച് ഫോറുകളുടെയും എട്ട് സിക്സുകളുടെയും സഹായത്തോടെ 79 റൺസാണ് അഭിഷേക് നേടിയത്. യുവ ഓപണിങ് ബാറ്റർ കളിച്ചില്ലെങ്കിൽ ഇന്ത്യൻ നിരയിൽ തിലക് വർമയോ ധ്രുവ് ജുറേലോ സഞ്ജുവിനൊപ്പം ഓപണറായി എത്തിയേക്കും.
ആദ്യ മത്സരം വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. രണ്ടാം മത്സരവും വിജയിച്ച് ഇംഗ്ലണ്ടിനുമേൽ ആധിപത്യം ഉയർത്താനാവും ഇന്ത്യൻ ശ്രമം. രണ്ടാം മത്സരം വിജയിച്ച് പരമ്പരയിൽ ഒപ്പമെത്താനാണ് ഇംഗ്ലണ്ടിന്റെ ശ്രമം.
Content Highlights: Abhishek Sharma's availablity for 2nd T20I in doubtful