ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മത്സരത്തിൽ മോശം ബൗളിങ് നടത്തിയ പേസർ ഗസ് അറ്റ്കിൻസണെ ഇംഗ്ലണ്ട് ടീമിൽ നിന്നൊഴിവാക്കി. പകരമായി ബ്രൈഡൻ കാർസിനെയാണ് ഇംഗ്ലീഷ് ടീമിലുൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ രണ്ട് ഓവർ എറിഞ്ഞ അറ്റ്കിൻസൺ 38 റൺസാണ് വിട്ടുകൊടുത്തത്. ഇന്ത്യൻ ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ മലയാളി താരം സഞ്ജു സാംസൺ അറ്റ്കിൻസണെതിരെ 22 റൺസ് അടിച്ചെടുത്തിരുന്നു.
ആദ്യ മത്സരത്തിൽ ഇന്ത്യയോട് ഏഴ് വിക്കറ്റിന് പരാജയപ്പെട്ട ഇംഗ്ലണ്ട് പരമ്പരയിൽ 1-0ത്തിന് പിന്നിലാണ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടന്ന ആദ്യ മത്സരത്തിൽ 68 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്ലർക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങാനായത്. വെറും 132 റൺസ് മാത്രമാണ് ഇംഗ്ലണ്ടിന് നേടാനായത്. 12.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തുകയും ചെയ്തു.
ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീം: ഫിൽ സോൾട്ട് (വിക്കറ്റ് കീപ്പർ), ബെൻ ഡക്കറ്റ്, ജോസ് ബട്ലർ (ക്യാപ്റ്റൻ), ഹാരി ബ്രൂക്ക് (വൈസ് ക്യാപ്റ്റൻ), ലയാം ലിവിങ്സ്റ്റൺ, ജേക്കബ് ബെഥൽ, ജാമി ഓവർടൺ, ബ്രൈഡൻ കാർസ്, ജൊഫ്ര ആർച്ചർ, ആദിൽ റാഷിദ്, മാർക് വുഡ്.
Content Highlights: Brydon Carse comes in for Gus Atkinson for 2nd T20I in English Team