2024 കലണ്ടർ വർഷത്തെ മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്ത് ICC ; ഒരൊറ്റ ഇന്ത്യൻ താരമില്ല!

പാകിസ്ഥാന്‍റെ സയീം അയൂബും അഫ്ഗാനിസ്ഥാന്‍റെ റഹ്മാനുള്ള ഗുര്‍ബാസുമാണ് ഐസിസി ഏകദിന ടീമിന്‍റെ ഓപ്പണര്‍മാര്‍

dot image

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഏകദിന ടീമിനെ തിരഞ്ഞെടുത്ത് ഐസിസി. ഒരൊറ്റ ഇന്ത്യൻ താരങ്ങളും ഇല്ലാതെയാണ് ടീം. ശ്രീലങ്കയുടെ ചരിത് അസലങ്കയാണ് ഏകദിന ടീമിന്‍റെ നായകന്‍. ഏറ്റവും കൂടുതൽ താരങ്ങളുള്ളതും ശ്രീലങ്കയിൽ നിന്നാണ്. ശ്രീലങ്കയുടെ നാല് താരങ്ങള്‍ ഐസിസി ഏകദിന ടീമിലെത്തി. അഫ്ഗാനിസ്ഥാന്റെയും പാകിസ്താന്റെയും മൂന്ന് താരങ്ങൾ വീതവും വെസ്റ്റ് ഇന്‍ഡീസിന്‍റെ ഒരു താരവും ഐസിസി ഏകദിന ടീമിലെത്തി.

പാകിസ്ഥാന്‍റെ സയീം അയൂബും അഫ്ഗാനിസ്ഥാന്‍റെ റഹ്മാനുള്ള ഗുര്‍ബാസുമാണ് ഐസിസി ഏകദിന ടീമിന്‍റെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ ശ്രീലങ്കയുടെ പാതും നിസങ്ക എത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രീലങ്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കുശാല്‍ മെൻഡിസാണ് ടീമിലുള്ളത്.

അഞ്ചാമനായി ക്യാപ്റ്റന്‍ ചരിത് അസലങ്ക ടീമിലെത്തിയപ്പോൾ വെസ്റ്റ് ഇന്‍ഡീസിന്‍റെ ഷെറഫൈന്‍ റൂഥര്‍ഫോർഡും അസ്മത്തുള്ള ഒമര്‍സായിയും തൊട്ടുമുന്നിലെത്തി.

ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക, പാകിസ്ഥാന്‍റെ ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, അഫ്ഗാനിസ്ഥാന്‍റെ ഗസൻഫര്‍ എന്നിവരാണ് ഐസിസി ഏകദിന ടീമിലെ ബൗളര്‍മാര്‍. ടി 20 ലോകകപ്പ് നടന്ന വർഷമായത് കൊണ്ട് തന്നെ ഇന്ത്യ കൂടുതൽ ഏകദിന മത്സരങ്ങൾ കളിച്ചിരുന്നില്ല. ഇതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

ഐസിസി തെരഞ്ഞെടുത്ത 2024ലെ ഏകദിന ടീം: സയീം അയൂബ്, റഹ്മാനുള്ള ഗുർബാസ്, പാതും നിസങ്ക, കുശാൽ മെൻഡിസ്, ചരിത് അസലങ്ക (ക്യാപ്റ്റൻ), ഷെറഫൈൻ റൂഥർഫോർഡ്, അസ്മത്തുള്ള ഒമർസായി, വാനിന്ദു ഹസരംഗ, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ്, ഗസൻഫർ.

Content Highlights: ICC picks the best ODI XI for 2024; There is no single Indian player

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us