രോഹിതും ജയ്‌സ്വാളും ഭേദപ്പെട്ട തുടക്കം നൽകി; ജമ്മുകശ്മീരിനെതിരെ പൊരുതാനുറച്ച് മുംബൈ

ഇന്നലെ ഒന്നാം ഇന്നിങ്സിൽ രോഹിത് മൂന്ന് റൺസിന് ഔട്ടായിരുന്നു

dot image

രഞ്ജിയിൽ ഒന്നാം ഇന്നിങ്സിലെ ദയനീയ പ്രകടനത്തിന് ശേഷം രണ്ടാം ഇന്നിങ്സിൽ ഭേദപ്പെട്ട പ്രകടനം നടത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും യശ്വസി ജയ്‌സ്വാളും. മുംബൈയ്ക്കായി ഓപ്പണറായി ഇറങ്ങിയ ഇരുവരും ഭേദപ്പെട്ട തുടക്കം നൽകി. 51 പന്തിൽ നാല് ഫോറുകൾ അടക്കം ജയ്‌സ്വാൾ 26 റൺസ് നേടിയപ്പോൾ രോഹിത് ശർമ 35 പന്തിൽ 28 റൺസ് നേടി. മൂന്ന് സിക്‌സറും രണ്ട് ഫോറും താരത്തിന്റെ ഇന്നിങ്സിൽ പെടുന്നു. ഇന്നലെ ഒന്നാം ഇന്നിങ്സിൽ രോഹിത് മൂന്ന് റൺസിന് ഔട്ടായിരുന്നു. കൂടെ ഓപ്പണറായി ഇറങ്ങിയ ജയ്‌സ്വാളും നാല് റൺസിൽ മടങ്ങി. ഇതോടെ ഇരുവർക്കും വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.

നിലവിൽ രണ്ടാം ഇന്നിങ്സിൽ 66 ന് മൂന്ന് എന്ന നിലയിലാണ് മുംബൈ. രോഹിത്തിനും ജയ്‌സ്വാളിനും പുറമെ ഹാർദിക്ക് തമോറിന്റെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. നിലവിൽ അജിങ്ക്യാ രഹാനെയും ശ്രേയസ് അയ്യരുമാണ് ക്രീസിൽ. ഇന്നലെ 51 റൺസെടുത്തിരുന്ന ശാർദൂൽ താക്കൂർ മാത്രമാണ് മുംബൈക്ക് വേണ്ടി തിളങ്ങിയത്. ജമ്മു കാശ്മീർ മറുപടി ഇന്നിങ്സിൽ 206 റൺസ് നേടിയിരുന്നു. 53 റൺസെടുത്ത ശുഭം ഖജൂരിയ, 44 റൺസെടുത്ത ആബിദ് മുഷ്താഖ് എന്നിവരാണ് ജമ്മുകശ്മീരിന് ലീഡ് നേടിക്കൊടുത്തത്.

നിലവിൽ എലൈറ്റ് എ ഗ്രൂപ്പിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മുംബെെ. 23 പോയിന്റുമായി ജമ്മു കശ്മീർ രണ്ടാം സ്ഥാനത്താണ്.

Content Highlights: Rohit and Jaiswal got off to a good start; Mumbai ready to fight against Jammu and Kashmir

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us