അവനുണ്ടായിരുന്നെങ്കിൽ ഓസീസ് ടൂ‍‍‍റിലെ റിസൽറ്റ് വേറൊന്നായേനെ!, രഞ്ജിയിലെ ശാർദൂൽ താക്കൂർ ഷോ

ഈയിടെ അവസാനിച്ച വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും താക്കൂർ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.

dot image

ചെറിയ ഇടവേളയ്ക്ക് ശേഷം രഞ്ജിട്രോഫി മത്സരങ്ങൾ പുനരാരംഭിച്ചപ്പോൾ ആദ്യ ദിവസം തന്നെ ബാറ്റർമാരുടെ ശവപ്പറമ്പാവുന്ന കാഴ്ചയ്ക്കാണ് രഞ്ജി സാക്ഷ്യം വഹിച്ചത്. പതിനഞ്ചിലകം രഞ്ജി മത്സരങ്ങൾ നടന്ന ഇന്നലെ ഒന്നോ രണ്ടോ മത്സരത്തിൽ മാത്രമാണ് ടീമുകൾ ആദ്യ ഇന്നിങ്സിൽ താരതമ്യേന ചെറിയ സ്കോറായ 200 പോലും കടന്നത്. ബിസിസിഐയുടെ കർശന നിർദേശം പാലിച്ചെത്തിയ ഇന്ത്യൻ താരങ്ങളും നിരാശപ്പെടുത്തി. പത്ത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമെത്തിയ രോഹിത് ശർമ, യശ്വസി ജയ്‌സ്വാൾ, റിഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരെല്ലാം രണ്ടക്കം കണ്ടെത്താൻ കയ്യാതെ എളുപ്പത്തിൽ പുറത്തായപ്പോൾ മികച്ച പ്രകടനം കാഴ്ച വെച്ച ഒരേ ഒരാൾ മോശം ഫോമെന്ന് പറഞ്ഞ് ഇന്ത്യൻ ടീമിൽ നിന്നും മാറ്റി നിർത്തിയ ശാർദൂൽ താക്കൂറായിരുന്നു.

7 വിക്കറ്റിന് 47 എന്ന നിലയിൽ തകർച്ചയിലേക്ക് വീണ മുംബൈയെ 57 പന്തിൽ നിന്ന് അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടങ്ങുന്ന 51 റൺസുമായി 33-കാരൻ വീണ്ടെടുക്കുകയായിരുന്നു. നൂറ് പോലും കടക്കുമോ എന്ന സംശയത്തിൽ നിന്നും മുംബൈയെ 120 എന്ന സ്കോറിലേക്ക് നയിക്കുകയും ചെയ്തു. മുൻ സീസണിലെ രഞ്ജി ട്രോഫി സെമിയിൽ ഒൻപതാം നമ്പറിൽ ബാറ്റ് ചെയ്ത് 105 പന്തിൽ 13 ബൗണ്ടറികളും നാല് സിക്‌സറുകളും ഉൾപ്പെടെ 109 റൺസ് അടിച്ച് ടീമിനെ രക്ഷിച്ച താക്കൂർ ഒരിക്കൽ കൂടി ടീമിന്റെ രക്ഷക്കെത്തുകയായിരുന്നു.

ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മുൻ പതിപ്പിൽ മെച്ചപ്പെട്ട പ്രകടനം നടത്തിയിട്ടും താരത്തിന് ഇത്തവണത്തെ ടീമിൽ ഇടം പിടിക്കാനായിരുന്നില്ല. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും മിനിമം പെർഫോമൻസ് ഉറപ്പുതരുന്ന താരത്തെ പുറത്ത് നിർത്തിയതിൽ മുൻ താരങ്ങളിൽ പലരും വിമർശനം ഉന്നയിച്ചിരുന്നു. ഇന്നലത്തെ പ്രകടനം കൂടിയായതോടെ ശാർദൂൽ ഉണ്ടായിരുന്നുവെങ്കിൽ പരമ്പര സമനിലയിലേക്കെങ്കിലും എത്തിക്കാമായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. ഇത്തവണത്തെ ഐപിഎൽ മെഗാ ലേലത്തിലും താരം അൺസോൾഡായിരുന്നു.

ഈയിടെ അവസാനിച്ച വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും താക്കൂർ മികച്ച പ്രകടനം കാഴ്ച വെച്ചു. വിജയ് ഹസാരെയിൽ, 6.56 എന്ന ഇക്കോണമിയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ് വീഴ്ത്തിയപ്പോൾ സയ്യിദ് മുഷ്താഖ് അലിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ് വീഴ്ത്തി. ഇന്ത്യയ്ക്ക് വേണ്ടി കളിച്ച 11 ടെസ്റ്റുകളിൽ 331 റൺസും 31 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. 47 ഏകദിനങ്ങളിൽ നിന്ന് 329 റൺസും 65 വിക്കറ്റും നേടിയപ്പോൾ ടി 20 യിൽ 25 മത്സരങ്ങളിൽ നിന്ന് 33 വിക്കറ്റുകൾ നേടി.

Content Highlights: IMAPCT rule ruined IPL career; Ignored in the Indian team too; Shardul showed strength in domestic cricket

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us