മുംബൈയ്ക്ക് വീണ്ടും രക്ഷയായി ഷാർദുൽ താക്കൂർ; രണ്ടാം ഇന്നിംഗ്സിൽ മുംബൈ മികച്ച ലീഡിലേക്ക്

രണ്ടാം ഇന്നിം​ഗ്സിലും ഇന്ത്യൻ താരങ്ങളുൾപ്പെട്ട മുംബൈ ബാറ്റിങ് തകർച്ച നേരിട്ടു

dot image

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ മുംബൈയ്ക്കായി രണ്ടാം ഇന്നിം​ഗ്സിലും രക്ഷകനായി ഓൾ റൗണ്ടർ ഷാർദുൽ താക്കൂർ. ഒരു ഘട്ടത്തിൽ ഏഴിന് 101 റൺസെന്ന നിലയിൽ തകർന്ന മുംബൈയെ ഷാർദുൽ താക്കൂറും തനൂഷ് കോട്യാനും ചേർന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് പിരിയാത്ത ഏട്ടാം വിക്കറ്റിൽ ഇതുവരെ 173 റൺസ് കൂട്ടിച്ചേർത്തുകഴിഞ്ഞു. 119 പന്തിൽ 17 ഫോറുകൾ ഉൾപ്പെടെ 113 റൺസുമായി താക്കൂറും 119 പന്തിൽ ആറ് ഫോറുകളടക്കം 58 റൺസുമായി കോട്യാനും ക്രീസിൽ തുടരുകയാണ്. സ്കോർ മുംബൈ ആദ്യ ഇന്നിം​ഗ്സിൽ 120, ജമ്മു കാശ്മീർ ആദ്യ ഇന്നിം​ഗ്സിൽ 206. മുംബൈ രണ്ടാം ഇന്നിം​ഗ്സിൽ ഏഴിന് 274.

നേരത്തെ ഏഴിന് 174 റൺസെന്ന സ്കോറിൽ നിന്നാണ് രണ്ടാം ദിവസം രാവിലെ ജമ്മു കാശ്മീർ ആദ്യ ഇന്നിം​ഗ്സ് ബാറ്റിങ് പുനരാരംഭിച്ചത്. 206 റൺസിൽ ജമ്മു കാശ്മീർ ഓൾഔട്ടായി. ആദ്യ ഇന്നിം​ഗ്സിൽ 120 റൺസ് മാത്രമാണ് മുംബൈയ്ക്ക് നേടാൻ കഴിഞ്ഞത്. 86 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനും ജമ്മു കാശ്മീരിന് കഴിഞ്ഞു.

രണ്ടാം ഇന്നിം​ഗ്സിലും ഇന്ത്യൻ താരങ്ങളുൾപ്പെട്ട മുംബൈ ബാറ്റിങ് തകർച്ച നേരിട്ടു. യശസ്വി ജയ്സ്വാൾ 26, രോഹിത് ശർമ 28 എന്നിവർ നന്നായി തുടങ്ങിയ ശേഷം വിക്കറ്റ് നഷ്ടപ്പെടുത്തി. അജിൻക്യ രഹാനെ 16, ശ്രേയസ് അയ്യർ 17, ശിവം ദുബെ പൂജ്യം എന്നിങ്ങനെയും സ്കോർ ചെയ്ത് മടങ്ങി. രണ്ടാം ഇന്നിം​ഗ്സിൽ ജമ്മു കാശ്മീരിനെതിരെ മുംബൈയ്ക്ക് നിലവിൽ 188 റൺസിന്റെ ലീഡുണ്ട്.

Content Highlights: Shardul Thakur slams century to save Mumbai again in Ranji trophy clash against J&K

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us