'വിജയ് ഹസാരെ കളിക്കാത്തതല്ല, ചാംപ്യൻസ് ട്രോഫി ടീമിൽ നിന്നും സഞ്ജു പുറത്താകാൻ ഒറ്റ കാരണം'; കാർത്തിക്ക്

ടീമിലേക്ക് സഞ്ജുവും റിഷഭ് പന്തും തമ്മില്‍ നേരിട്ടുള്ള മത്സരമായിരുന്നു ഉണ്ടായിരുന്നതെന്ന് ദിനേശ് കാര്‍ത്തിക്ക് പറഞ്ഞു

dot image

ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താര സഞ്ജു സാംസൺ ഇടം പിടിക്കാത്തതായിരുന്നു കഴിഞ്ഞ ദിവസം നടന്ന പ്രധാന ചർച്ച. ടീമിൽ ഇടം പിടിക്കാത്തതിനെ തുടർന്ന് പല രീതിയിലുള്ള ചർച്ചകളും ഉരുത്തിരിഞ്ഞു വന്നിരുന്നു. താരം ആഭ്യന്തര ക്രിക്കറ്റായ വിജയ് ഹസാരെ ട്രോഫി കളിക്കാത്തതാണ് അവസരം ലഭിക്കാത്തതിന് കാരണം എന്ന രീതിയിലും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വിജയ് ഹസാരെയിൽ കളിക്കാത്തതല്ല കാരണമെന്നും സഞ്ജുവിന് അവസരം കിട്ടാത്തതിന് ഒരേ ഒരു കാരണമേ ഒള്ളൂവെന്നും ദിനേശ് കാർത്തിക്ക് പ്രതികരിച്ചു. റിഷഭ് ഇടംകയ്യൻ ബാറ്ററായതുകൊണ്ടാണ് മുൻഗണന ലഭിച്ചത് എന്നായിരുന്നു കാർത്തിക്കിന്റെ അഭിപ്രായം.

ടീമിലേക്ക് സഞ്ജുവും റിഷഭ് പന്തും തമ്മില്‍ നേരിട്ടുള്ള മത്സരമായിരുന്നു ഉണ്ടായിരുന്നതെന്ന് ദിനേശ് കാര്‍ത്തിക് പറഞ്ഞു. സഞ്ജുവിനെയും റിഷഭ് പന്തിനെയും വിക്കറ്റ് കീപ്പര്‍മാരായി മാത്രമല്ല, സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാരായി മാത്രമായി വേണമെങ്കിലും ടീമിലുള്‍പ്പെടുത്താവുന്നവരാണ്. എനിക്ക് തോന്നുന്നത്, സഞ്ജുവിന് പകരം റിഷഭ് പന്തിനെ ചാമ്പ്യൻസ് ട്രോഫി ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി എടുക്കാന്‍ ഒറ്റ കാരണമെയുള്ളു. അത് റിഷഭ് പന്ത് ഇടം കൈയനാണെന്നത് മാത്രമാണ്, കാർത്തിക്ക് കൂട്ടിച്ചേർത്തു.

അതേ സമയം ദക്ഷിണാഫ്രിക്കക്കെതിരെയും ബംഗ്ലാദേശിനെതിരെയും ടി 20 പരമ്പരകളിൽ മൂന്ന് സെഞ്ച്വറി അടക്കം മിന്നും പ്രകടനം നടത്തുകയും 2023ല്‍ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ച്വറിഅടിക്കുകയും ചെയ്ത സഞ്ജുവിന് അവസരം ലഭിക്കുമെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്. എന്നാൽ ലിസ്റ്റ് പുറത്ത് വന്നപ്പോൾ താരം പുറത്തായി. ഏതായാലും ഇപ്പോൾ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിൽ താരമുണ്ട്. ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ച ആദ്യ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്താൻ സഞ്ജുവിന് സാധിച്ചിരുന്നു.

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ.തരാകുന്നതായി റിപ്പോർട്ട്.

Content Highlights: Vijay Hazare is not the only reason Sanju was left out of the Champions Trophy squad';dinesh karthik

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us