ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപണർമാരിൽ ഒരാളായ വീരേന്ദർ സെവാഗും ഭാര്യ ആരതി അഹ്ലാവത്തും വിവാഹമോചിതരാവാൻ പോവുന്നു എന്ന് റിപ്പോർട്ടുകൾ. നീണ്ട 20 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് സെവാഗും ഭാര്യ ആരതി അഹ്ലാവത്തും പിരിയുന്നുവെന്ന വാർത്തകൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 2004 ഡിസംബറിലാണ് ആരതിയെ സെവാഗ് വിവാഹം കഴിക്കുന്നത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ് ഉള്ളത്. 2007 ൽ ജനിച്ച ആര്യവീറും 2010 ൽ ജനിച്ച വേദാന്തും.
സെവാഗും ആരതിയും മാസങ്ങളായി വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വിവാഹമോചന വാർത്തകളോട് ഇരുവരും ഇതുവരെയും പ്രതികരിച്ചിട്ടില്ല. വാർത്ത വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയും ഇരുവർക്കും പിന്നാലെയാണ്. വീരേന്ദർ സേവാഗ് അടുത്ത കാലത്തായി ഭാര്യ ആരതിക്കൊപ്പമുള്ള ഫോട്ടോകളൊന്നും പോസ്റ്റ് ചെയ്തിട്ടില്ല എന്നും മുൻ ക്രിക്കറ്റ് താരം ആരതിയെ ഫോളോ ചെയ്യുന്നില്ല എന്നും സോഷ്യൽ മീഡിയ പറയുന്നു.
Kyun nahi ruk rahi lugayi 😭😂#virendrasehwag pic.twitter.com/ThuAKfyEMn
— Swati (@swati_senger) January 23, 2025
ടെസ്റ്റിൽ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ട്രിപ്പിൾ സെഞ്ച്വറികൾ നേടിയ താരമാണ് വീരേന്ദർ സെവാഗ്. ഇന്ത്യയുടെ 2007 ടി20 ലോകകപ്പ് നേട്ടത്തിലും 2011 ഏകദിനലോകകപ്പ് നേട്ടത്തിലും നിർണായകപങ്ക് വഹിച്ച താരം കൂടിയാണ്. മൂത്ത മകനായ ആര്യവീറിന് പുറമെ ഇളയവനായ വേദാന്തും ജൂനിയർ തലത്തിൽ ഇന്ത്യയിൽ വളർന്നുവരുന്ന താരമാണ്.
Content Highlights: Virender Sehwag, Wife Aarti's divorce humour