കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ ടി20യിൽ ഏഴ് വിക്കറ്റിൻ്റെ വിജയം നേടിയത് ഇന്ത്യയുടെ ബാറ്റർമാരുടെ ഭാഗ്യം കൊണ്ടാണെന്ന് ഇംഗ്ലണ്ടിൻ്റെ സ്റ്റാർ പേസർ ജോഫ്ര ആർച്ചർ . കഴിഞ്ഞ വർഷം പരിക്കിൽ നിന്ന് മടങ്ങിയതിന് ശേഷം ഇംഗ്ലണ്ട് കുപ്പായത്തിൽ തൻ്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ആർച്ചർ, നാല് ഓവറിൽ 21 റൺസിന് രണ്ട് എന്ന മികച്ച പ്രകടനം നടത്തിയെങ്കിലും 132 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിൽ നിന്ന് ഇന്ത്യയെ തടയാനായില്ല.
'മറ്റ് ബൗളർമാരും നന്നായി പന്തെറിഞ്ഞു, പക്ഷേ ബാറ്റർമാർ അങ്ങേയറ്റം ഭാഗ്യവാന്മാരായിരുന്നു. ചില പന്തുകൾ വായുവിലേക്ക് ഉയർന്നു, പക്ഷേ കൈ കകളിൽ എത്തിയില്ല, ഒരുപക്ഷേ അടുത്ത ഗെയിമിൽ അവയെല്ലാം കൈയിലെത്തും, 40 ന് ആറ് എന്ന നിലയിൽ ഇന്ത്യയുടെ ഓപ് ഓർഡർ ബാറ്റസ്മാരെ കൂടാരം കയറ്റും', ആർച്ചർ പ്രതികരിച്ചു.
Archer is back with the Royals! 🔥💥#RajasthanRoyals secure #JofraArcher for a whopping ₹12.5 Cr! 💰🏏#IPLAuctionOnJioStar | LIVE NOW on Star Sports Network & JioCinema pic.twitter.com/HYhbmFZ1XV
— Star Sports (@StarSportsIndia) November 24, 2024
അതേ സമയം ഇന്ത്യ- ഇംഗ്ലണ്ട് ടി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം. വൈകീട്ട് എഴുമണിക്കാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. രണ്ടാം മത്സരവും വിജയിച്ച് ഇംഗ്ലണ്ടിനുമേൽ ആധിപത്യം ഉയർത്താനാവും ഇന്ത്യൻ ശ്രമം. രണ്ടാം മത്സരം വിജയിച്ച് പരമ്പരയിൽ ഒപ്പമെത്താനാണ് ഇംഗ്ലണ്ടിന്റെ ശ്രമം.
രണ്ടാം ടി20യ്ക്കുള്ള ടീമില്‍ ഇന്ത്യ മാറ്റം വരുത്തുമോ എന്നുള്ളതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപണറും കഴിഞ്ഞ മത്സരത്തിലെ താരവുമായിരുന്ന അഭിഷേക് ശർമയ്ക്ക് പരിശീലനത്തിനിടെ പരിക്കേറ്റെന്ന സൂചനകൾ ഇന്നലെ പുറത്ത് വന്നിരുന്നു. യുവ ഓപണിങ് ബാറ്റർ കളിച്ചില്ലെങ്കിൽ ഇന്ത്യൻ നിരയിൽ തിലക് വർമയോ ധ്രുവ് ജുറേലോ സഞ്ജുവിനൊപ്പം ഓപണറായി എത്തിയേക്കും.
ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആദ്യ മത്സരത്തിൽ മോശം ബൗളിങ് നടത്തിയ പേസർ ഗസ് അറ്റ്കിൻസണെ ഇംഗ്ലണ്ട് ടീമിൽ നിന്നൊഴിവാക്കി. പകരമായി ബ്രൈഡൻ കാർസിനെയാണ് ഇംഗ്ലീഷ് ടീമിലുൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ രണ്ട് ഓവർ എറിഞ്ഞ അറ്റ്കിൻസൺ 38 റൺസാണ് വിട്ടുകൊടുത്തത്. ഇന്ത്യൻ ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ മലയാളി താരം സഞ്ജു സാംസൺ അറ്റ്കിൻസണെതിരെ 22 റൺസ് അടിച്ചെടുത്തിരുന്നു.
Content Highlights: Probably next game, they are 40/6', india win in kolkata by luck; jofra archer