ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20; നിരാശപ്പെടുത്തി അഭിഷേകും സഞ്ജുവും

ഏഴ് പന്തിൽ അഞ്ച് റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം

dot image

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിൽ നിരാശപ്പെടുത്തി ഇന്ത്യൻ ഓപണർമാരായ അഭിഷേക് ശർമയും സഞ്ജു സാംസണും. ജൊഫ്ര ആർച്ചറിന്റെ ആദ്യ ഓവറിൽ മൂന്ന് ബൗണ്ടറികൾ അടിച്ച് തകർപ്പൻ തുടക്കത്തിന് ശേഷമാണ് അഭിഷേക് നിരാശപ്പെടുത്തിയത്. ആറ് പന്തിൽ മൂന്ന് ഫോറടക്കം 12 റൺസുമായി അഭിഷേക് മടങ്ങി. മാർക് വുഡിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് താരം പുറത്തായത്.

ഏഴ് പന്തിൽ അഞ്ച് റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. ജൊഫ്ര ആർച്ചറിനെ പുൾ ഷോട്ടിന് ശ്രമിച്ച സഞ്ജുവിനെ ഡീപ് മിഡ് വിക്കറ്റിൽ ബ്രൈഡൻ കാർസ് പിടികൂടകയായിരുന്നു. മത്സരം അഞ്ച് ഓവർ പിന്നിടുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 51 റൺ‌സെടുത്തിട്ടുണ്ട്. തിലക് വർമയും ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് ക്രീസിൽ. ‌

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. 45 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്ലറാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ബ്രൈഡൻ കാർസ് 31, ജാമി സ്മിത്ത് 22 എന്നിങ്ങനെ സ്കോർ ചെയ്തു. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

Content Highlights: Sanju Samson and Abhishek Sharma early departure in 2nd t20i against England

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us