അയാൾ ബാറ്റിങ് കോച്ചായിരുന്നപ്പോൾ നേടിയത് 80 സെഞ്ച്വറികളാണ്!, ട്രെയിനിങ്ങിന് മുൻ കോച്ചിനേയും കൂടെ കൂട്ടി കോഹ്ലി

വിരാട് കോഹ്ലി ഡൽഹിയുടെ അവസാനലീ​ഗ് മത്സരത്തിൽ റെയിൽവേസിനെതിരെ രഞ്ജി കളിക്കാനിറങ്ങുമെന്നാണ് കരുതപ്പെടുന്നത്.

dot image

12 വർഷത്തിനു ശേഷം രഞ്ജി ട്രോഫി കളിക്കാനിറങ്ങുന്ന സൂപ്പർ താരം വിരാട് കോഹ്ലി തന്റെ ട്രെയിനിങ് തുടങ്ങിയതായി റിപ്പോർട്ടുകൾ. മുൻ ഇന്ത്യൻ ഓൾറൗണ്ടറും കോച്ചുമായ സഞ്ജയ് ബം​ഗാറിൻരെ മേൽനോട്ടത്തിലാണ് വിരാട് കോഹ്ലിയുടെ ട്രെയിനിങ്. വിരാട് കോഹ്ലി ക്യാപ്റ്റനായിരുന്ന സമയത്ത് ഇന്ത്യയുടെ ബാറ്റിങ് കോച്ചായിരുന്നു സഞ്ജയ് ബം​ഗാർ. 2014 മുതൽ 2019 വരെ ഇന്ത്യൻ ബാറ്റിങ് കോച്ചായി ബം​ഗാർ സേവനമനുഷ്ഠിച്ചിരുന്നു. ബം​ഗാർ കോച്ചായിരുന്ന കാലത്താണ് 2014 മുതൽ 2019 വരെ വിരാട് തന്റെ കരിയറിലെ 80 സെഞ്ച്വറികളും നേടിയത്. അതിനു ശേഷം വിരാടിന്റെ ഫോം നഷ്ടമാവുന്നതാണ് നമ്മൾ കണ്ടത്.

ഫോമില്ലായ്മയാൽ വലയുന്ന വിരാട് കോഹ്ലി ഡൽഹിയുടെ അവസാനലീ​ഗ് മത്സരത്തിൽ റെയിൽവേസിനെതിരെ രഞ്ജി കളിക്കാനിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ സീരീസുകളിലെല്ലാം റൺസ് കണ്ടെത്താൻ കഴിയാതെ വലഞ്ഞ സീനിയർ താരങ്ങളോട് രഞ്ജി മത്സരങ്ങൾ കളിക്കാൻ കർശനമായി കോച്ച് ​ഗൗതം ​ഗംഭീറും ബിസിസിഐയും ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാ​ഗമായി സീനിയർ താരങ്ങളായ രോഹിത്തും ജഡേജയുമടക്കമുള്ളവർ കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാനിറങ്ങിയിരുന്നു.

ബോർഡർ ​ഗാവസ്കർ ട്രോഫിൽ 9 ഇന്നിങ്സുകളിലായി 190 റൺസ് മാത്രമാണ് വിരാട് കോഹ്ലിക്ക് നേടാൻ കഴിഞ്ഞിരുന്നത്. ഇതോടെ വിരാടിന്റെ ടീമിലെ സ്ഥാനം വരെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഓഫ് സ്റ്റംപിന് പുറത്തുപോവുന്ന പന്തുകളിൽ സ്ഥിരമായി ബാറ്റ് വെച്ച് വിക്കറ്റ് കീപ്പർക്കോ സ്ലിപ്പിലോേ ക്യാച്ച് നൽകുന്ന വിരാടിനെയാണ് സമീപകാലക്രിക്കറ്റിൽ കാണാൻ കഴിയുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടുന്ന കോഹ്‌ലിക്ക് ഇംഗ്ലണ്ട് പര്യടനത്തിലൂടെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അത്യാവശ്യമാണ്.

content highlights: Struggling Virat Kohli Seeking Sanjay Bangar's Help

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us